മതിൽ നിർമാണം: മെക്സിക്കൻ ഉൽപന്നങ്ങൾക്ക് നികുതി ഏർപെടുത്താനൊരുങ്ങി ട്രംപ്

വാഷിങ്ടൺ: അമേരിക്കയുടെ തെക്കൻ അതിർത്തിക്കും മെക്സിക്കോക്കും ഇടയിൽ നിർമിക്കാനൊരുങ്ങുന്ന മതിലിന് പണം കണ്ടെത്താൻ മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ ട്രംപ് ആലോചിക്കുന്നു. 20 ശതമാനം നികുതി ഏര്‍പ്പെടുത്തി പ്രതിവര്‍ഷം 100 കോടി ഡോളര്‍ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. വൈറ്റ് ഹൗസ് വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

നികുതി വധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം പത്ത് ബില്ല്യണ്‍ ഡോളറിന്‍റെ നേട്ടമുണ്ടാക്കാമെന്നാണ് കണക്ക്. നിയമവിദഗ്ദരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ട്രംപിന്റെ പുതിയ തീരുമാനം. മെക്‌സിക്കോക്കും അമേരിക്കക്കും ഇടയില്‍ മതില്‍ പണിയുന്നത് സംബന്ധിച്ച ഉത്തരവില്‍ ബുധനാഴ്ചയാണ് ട്രംപ് ഒപ്പിട്ടത്. മതില്‍ പണിയുന്നതിനുള്ള പണം മെക്‌സിക്കോ നല്‍കണമെന്ന നിലപാടാണ് ട്രംപിനുള്ളത്. ഇത്തരത്തില്‍ മതില്‍ പണിയുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.

അതിനിടെ, യുഎസ് നിലപാടുകള്‍ കടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു മെക്സിക്കൻ പ്രസിഡന്‍റ് എൻറിക്വേ പെന നെയ്റ്റോ വാഷിംങ്ടൻ  സന്ദര്‍ശനം റദ്ദാക്കി. അടുത്ത ആഴ്ചയായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.

Tags:    
News Summary - Trump Seeks 20% Tax on Mexican Imports to Build Border Wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT