വാഷിങ്ടൺ: വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെക്കാൾ താനാണ് കൂടുതൽ സമർഥനെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെ ടില്ലേഴ്സൻ തന്നെ മന്ദബുദ്ധിയെന്നുവിളിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹവുമൊത്ത് െഎ.ക്യു ടെസ്റ്റ് നടത്താൻ തയാറാണെന്നും ഫോബ്സ് മാഗസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
അത് വ്യാജവാർത്തയാണെന്നാണ് വിശ്വസിക്കുന്നത്. മത്സരം നടന്നാൽ ആരാണ് വിജയിക്കുക എന്ന് എനിക്ക് നിഷ്പ്രയാസം പറയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് ട്രംപും ടില്ലേഴ്സണും തമ്മിലെ അസ്വാരസ്യം മറനീക്കി പുറത്തുവന്നത്. ഉത്തര കൊറിയയുമായുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ ശ്രമിക്കുന്ന ട്രംപ് മന്ദബുദ്ധിയാണെന്നായിരുന്നു ടില്ലേഴ്സെൻറ പ്രതികരണം.
വാർത്തയായപ്പോൾ ഇക്കാര്യം നിഷേധിക്കാനും ടില്ലേഴ്സൻ മുതിർന്നില്ല. ടില്ലേഴ്സൻ രാജിവെക്കാനൊരുങ്ങുകയാണെന്നും എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, രാജിക്കാര്യം ടില്ലേഴ്സൺ നിേഷധിച്ചു.ഭിന്നത പരിഹരിക്കാൻ വൈറ്റ്ഹൗസ് പ്രതിരോധസെക്രട്ടറി ജയിംസ് മാറ്റിസ് ഇരുവരെയും കഴിഞ്ഞദിവസം ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.