വാഷിങ്ടൺ: ഫേസ്ബുക്ക് ആശയം തങ്ങളിൽ നിന്നും മോഷ്ടിച്ചതാണെന്ന് കാണിച്ച് മാർക് സക്കർബർഗിനെതിരെ കേസ് കൊടുത്ത വിൻക്ലെവോസ് ഇരട്ടകൾ ലോകത്തിലെ ആദ്യ ബിറ്റ്േകായിൻ കോടീശ്വരൻമാർ.
ടൈലർ വിൻക്ലെവോസ്, കാമറോൺ വിൻക്ലെവോസ് എന്ന ഇരട്ടകൾ നാല് വർഷം മുമ്പാണ് 11 ദശലക്ഷം േഡാളർ ഒാൺലൈൻ കറൻസിയായ ‘ബിറ്റ് േകായിനിൽ’ നിക്ഷേപിച്ചത്. ഇപ്പോൾ അത് 10000 ശതമാനം വർധിച്ച് നൂറ് കോടി ഡോളറായി മാറിയിരിക്കുകയാണ്.
അമേരിക്കയിലെ ഹാർവർഡ് യൂണിവേഴ്സിറ്റിയിലാണ് ഇരട്ട സഹോദരങ്ങൾ ബിരുദം പൂർത്തിയാക്കിയത്. 2004 ൽ ദിവ്യ നരേന്ദ്ര എന്ന ഇന്ത്യൻ വംശജയുമായി ചേർന്ന് ഇവർ ഹർവാർഡ് കണക്ഷൻ എന്ന സോഷ്യൽമീഡിയാ സൈറ്റ് സ്ഥാപിച്ചിരുന്നു. ഇപ്പോഴത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിെൻറ അതേ ആശയം. ‘ഹാർവാഡ് കണക്ഷനിൽ’ നിന്നും സക്കർബർഗ് ഇൗ ആശയം മോഷ്ടിച്ചതാണെന്ന് കാണിച്ചാണ് വിൻക്ലെവോസ് ഇരട്ടകൾ കേസ് കൊടുത്തത്.
95 ദശലക്ഷം ഡോളർ നൽകിയാണ് അന്ന് സക്കർബർഗ് കേസ് ഒതുക്കി തീർത്തതെന്ന് വാർത്തകളുണ്ടായിരുന്നു. 7000 കോടി അമേരിക്കൻ ഡോളറാണ് ഇപ്പോൾ ഫേസ്ബുക്കിെൻറ മൂല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.