ഉ​ബ​റി​െൻറ ഡ്രൈ​വ​റി​ല്ല കാ​റു​ക​ൾ പി​ൻ​വ​ലി​ച്ചു

വാഷിങ്ടൺ: ഗതാഗത നെറ്റ്‌വർക് കമ്പനിയായ ഉബർ ഡ്രൈവറില്ല കാറുകൾ റോഡുകളിൽനിന്ന് പിൻവലിച്ചു. അരിസോണയിലുണ്ടായ അപകടത്തിനുശേഷമാണ് നടപടി. ഉബറി​െൻറ സ്വയം ഡ്രൈവ് ചെയ്യാവുന്ന വോൾവോ എസ്.യു.വി കാർ വെള്ളിയാഴ്ച മറ്റൊരു കാറിൽ ചെന്ന് ഇടിക്കുകയായിരുന്നു. എതിരെ വന്ന കാർ ഉബർ കാറിന് വഴി നൽകാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമികാന്വേഷണത്തിൽ അരിസോണ പൊലീസ് പറഞ്ഞിരുന്നു.

കാറിൽ എൻജിനീയറുണ്ടായിരുന്നെന്നും അപകട സമയത്ത് വാഹനം  നിയന്ത്രിച്ചിരുന്നത് അയാളാണോയെന്ന് വ്യക്തമല്ലെന്നും ഉബർ വക്താവ് ജോസി േമാണ്ടെനെഗ്രോ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പരീക്ഷണയോട്ടങ്ങൾ നടത്തിയ അരിസോണ, പെൻസിൽവാനിയ, കാലിഫോർണിയ എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകൾ പിൻവലിച്ചത്. 

Tags:    
News Summary - Uber taxi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.