ന്യൂയോർക്: ഈ വർഷാവസാനത്തോടെ ലോകത്ത് വീണ്ടും ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യു.എൻ. കടുത്ത തിരിച്ചടികൾ നേരിട്ടെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും യു.എൻ നിരീക്ഷക സംഘം വ്യക്തമാക്കി.
ഐ.എസിൽ ചേരാനായി 30,000 വിദേശ പൗരന്മാർ സിറിയയിലേക്കും ഇറാഖിലേക്കും മറ്റും യാത്രചെയ്തിട്ടുണ്ടെന്നും ഇവരെല്ലാം ജീവനോടെയുണ്ടെന്നും യു.എൻ വ്യക്തമാക്കി. കുറച്ചുപേർ യൂറോപ്യൻ രാജ്യങ്ങളിലേക്കു മടങ്ങി. ചിലർ അൽഖാഇദ പോലുള്ള ഭീകര സംഘടനകളിൽ ചേർന്നുകഴിഞ്ഞു. അവരിൽ പലരും ഭീകര നേതാക്കളായി മാറുകയും ചെയ്തുവെന്നും യു.എൻ റിപ്പോർട്ടിൽ പറയുന്നു. സിറിയയിലും ഇറാഖിലും ഐ.എസിനെ തുരത്തിയതിെൻറ സമാധാനത്തിലായിരുന്നു പാശ്ചാത്യരാജ്യങ്ങൾ. അൽഖാഇദ വീണ്ടും സജീവമാകാനൊരുങ്ങുകയാണെന്ന് യു.എൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.