യു.എൻ: സാഹചര്യം സംഘർഷഭരിതമായതിനാൽ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെ ന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. നിയന ്ത്രണരേഖക്ക് സമീപം ഇരുരാജ്യങ്ങളും സൈനിക സന്നാഹങ്ങൾ ശക്തിപ്പെടുത്തുന്നതായി യു.എൻ സൈനിക നിരീക്ഷണ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയന്ത്രണരേഖക്കും അന്താരാഷ്ട്ര അതിർത്തിക്കും സമീപമുണ്ടാവുന്ന സൈനിക നീക്കങ്ങളും സംഘർഷങ്ങളും ഐക്യരാഷ്ട്രസഭക്ക് റിപ്പോർട്ട് ചെയ്യാൻ 1949ൽ സ്ഥാപിതമായതാണ് യു.എൻ സൈനിക നിരീക്ഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.