കോക്സ് ബസാർ: മ്യാന്മറിൽ റോഹിങ്ക്യൻസ്ത്രീകൾക്കുേനരെ സൈന്യം അതിക്രൂരമായ ലൈംഗിക-വംശീയാക്രമണങ്ങൾ നടത്തിയതായി യു.എൻ. ഞെട്ടിക്കുന്നതും ഗുരുതരവുമായ സംഭവങ്ങൾ എന്നാണ് യു.എൻ കുടിയേറ്റ ഏജൻസിയുടെ മേധാവി വില്യം ലാസി സ്വിങ് ഇതിനെ വിശേഷിപ്പിച്ചത്. മ്യാന്മറിൽ നിന്ന് രക്ഷപ്പെെട്ടത്തി ബംഗ്ലാദേശിലെ കോക്സ് ബസാറിലെ അഭയാർഥിക്യാമ്പിൽ കഴിയുന്നവരിൽ നിന്നാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഡസൻകണക്കിന് സ്ത്രീകൾ മ്യാന്മർ സൈനികരിൽ നിന്ന് തങ്ങൾ നേരിട്ട ക്രൂരതകൾ യു.എൻ ഏജൻസിയോട് പങ്കുവെച്ചു. തങ്ങളെ സൈനികർ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി രണ്ടുസഹോദരിമാർ പറഞ്ഞു. മാതാപിതാക്കളെ കൊന്നുകളഞ്ഞു. ഞങ്ങളെ കാട്ടിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു -25കാരിയായ മിനാര പറയുന്നു. തന്നെ ബോധരഹിതയാവുന്നതുവരെ രണ്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്തുവെന്ന് 22 കാരിയായ അസീസയും പറഞ്ഞു. മറ്റു അഭയാർഥികൾ രക്ഷപ്പെടുത്തിയ ഇവർ അവരുടെ തന്നെ സഹായത്തോടെ നദി മുറിച്ചുകടന്ന് ബംഗ്ലാദേശിൽ എത്തുകയായിരുന്നു.
ക്രൂരമായി പീഡിപ്പിക്കപ്പെട്ടവരിൽ ചെറിയൊരു ശതമാനം മാത്രമാണിത്. സ്ത്രീകളെയും പെൺകുട്ടികളെയുമാണ് സൈന്യം കൂടുതൽ ഉന്നമിട്ടത്. ആൺകുട്ടികളെയും പുരുഷന്മാരെയും വെറുതെ വിട്ടില്ല. കഴിഞ്ഞമാസം ബംഗ്ലാദേശിൽ എത്തിയ അഭയാർഥികളിൽ ഒന്നരലക്ഷത്തോളം സ്ത്രീകളും കുട്ടികളും ആണെന്ന് പറയപ്പെടുന്നു.
അതിനിടെ, മുസ്ലിംകൾ കൂട്ടത്തോടെ ഒഴിപ്പിക്കപ്പെട്ട രാഖൈൻ സംസ്ഥാനം സന്ദർശിച്ച് അന്വേഷണം നടത്താനുള്ള യു.എൻ നീക്കത്തിന് തിരിച്ചടി. മ്യാന്മർ ഭരണകൂടം സംഘത്തിനുള്ള അനുമതി നിഷേധിച്ചതായി യാംഗോനിലെ യു.എൻ വക്താവ് അറിയിച്ചു. എന്നാൽ, ഇതിെൻറ കാരണം മ്യാന്മർ വ്യക്തമാക്കിയിട്ടില്ല. ആഗസ്റ്റ് 25ന് അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടശേഷം ആദ്യമായാണ് യു.എൻ അവിടം സന്ദർശിക്കാൻ തുനിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.