വാഷിങ്ടൺ: ദരിദ്ര രാഷ്ട്രങ്ങളിൽ പിറന്നുവീഴുന്ന നവജാത ശിശുക്കളുടെ ലോകം പഴയതിൽനിന്ന് മാറ്റമില്ലാതെ തുടരുന്നു. യുനിസെഫ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് അതിസമ്പന്ന രാജ്യങ്ങളിലേതിനേക്കാൾ 50 മടങ്ങാണ് ഇവിടങ്ങളിലെ നവജാത ശിശുമരണ നിരക്ക്.
ദരിദ്രരും കുറഞ്ഞ വരുമാനമുള്ളവരുമായ 52 രാജ്യങ്ങളുടെ പട്ടികയിൽ ശിശു മരണനിരക്കിൽ ഇന്ത്യയുടെ സ്ഥാനം 12ാമതാണെന്നും യുനിസെഫ് റിപോർട്ട് പറയുന്നു. 2016ൽ മാത്രം ആയിരം കുട്ടികളിൽ 25.4 എന്ന തോതിൽ ആണ് ഇന്ത്യയിലെ നവജാത ശിശുമരണ നിരക്ക്. ശ്രീലങ്കയിൽ ആയിരത്തിന് 127ഉം ബംഗ്ലാദേശിൽ 54ഉം നേപാളിൽ 50 ഉം ആണ് ഇത്.
ദരിദ്ര രാഷ്ട്രങ്ങളിൽ അൽപം മുതിർന്ന കുട്ടികളുടെ ആരോഗ്യനിലയിൽ പോയ കാൽനൂറ്റാണ്ടിനിടെ പുരോഗമനപരമായ മാറ്റം കാണപ്പെട്ടുവെന്നും എന്നാൽ, ഒരു മാസം പോലും തികയാത്ത കുട്ടികളുടെ കാര്യത്തിൽ സമാനമായ പുരോഗതി ഉണ്ടാക്കാനായില്ലെന്നും യുനിസെഫിെൻറ എക്സിക്യൂട്ടിവ് ഡയറക്ടർ ഹെൻറീത്ത ഫോർ ചൂണ്ടിക്കാട്ടി. ഇൗ രാജ്യങ്ങളിൽ ഒാരോ വർഷവും പിറന്നുവീഴുന്ന കുട്ടികളിൽ ഒരു മാസത്തിനപ്പുറം കടക്കാനാവാതെ പൊലിഞ്ഞുപോവുന്നത് 26 ലക്ഷം കുരുന്നുകൾ ആണത്രെ!
ലോകത്തിലെ അതിദരിദ്രരായ കുഞ്ഞുങ്ങളെ മരണ വക്ത്രത്തിൽനിന്ന് രക്ഷിക്കുന്നതിൽ തങ്ങൾ പരാജയപ്പെടുന്നതായി അവർ തുറന്നുപറഞ്ഞു. ഇത്തരത്തിലുള്ള പ്രശ്നം അഭിമുഖീകരിക്കുന്ന പത്തെണ്ണത്തിൽ എട്ടും സഹാറൻ പ്രാന്ത ആഫ്രിക്കൻ രാജ്യങ്ങളാണ്. ദാരിദ്ര്യം കാരണം ഗർഭിണികൾക്ക് ശരിയായ സഹായം പോലും ലഭിക്കുന്നില്ല. ഇതിനു പുറെമ സംഘർഷങ്ങളും പരിമിതമായ സംവിധാനങ്ങളും മരണനിരക്ക് ഏറ്റുന്നുവെന്നും യുനിസെഫ് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ജപ്പാൻ, െഎസ്ലാൻറ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ആണ് ശിശുക്കളുടെ അതിജീവനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ‘എല്ലാ കുഞ്ഞുങ്ങളും ജീവിക്കെട്ട’ എന്ന കാമ്പയിനിെൻറ ഭാഗമായാണ് യുനിസെഫ് ഇൗ റിപ്പോർട്ട് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.