ന്യൂയോർക്ക്: യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്ന് ഏഷ്യക്കാരനായ യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തിട്ട സംഭവത്തിൽ സി.ഇ.ഒ മാപ്പുപറഞ്ഞു. സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് യുനൈറ്റഡ് എയർലൈൻസ് സി.ഇ.ഒ ഒാസ്കർ മനാസ് മാപ്പപേക്ഷ നടത്തിയത്.
തനിക്ക് കമ്പനിയുടെ ഉപഭോക്താക്കളോടും ജീവനക്കാരോടും കടമകളുണ്ട്. എന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്ത തെറ്റാണുണ്ടായത്.യാത്രക്കാരനെ ബലംപ്രയോഗിച്ച് പുറത്താക്കിയ നടപടിയിൽ ക്ഷമാപണം നടത്തുന്നു. ഒരാളോടും ഇത്തരത്തിൽ മോശമായി പെരുമാറാൻ ജീവനക്കാരെ അനുവദിക്കില്ലെന്നും മനാസ് കുറിപ്പിലൂടെ വ്യക്തമാക്കി.
വിമാനങ്ങളിൽ ഒാവർ ബുക്കിങ് തടയാനുള്ള നടപടിയെടുക്കുമെന്നും അതു സംബന്ധിച്ച് എയർലൈൻസിെൻറ പോളിസികൾ പരിശോധിച്ച് ഏപ്രിൽ 30 ന് മുമ്പ് നടപടിയുണ്ടാകുമെന്നും ഒാസ്കർ മനാസ് അറിയിച്ചു.
ചികാഗോ ഒഹരെ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്ര തുടങ്ങുന്നതിന് മുമ്പാണ് ഏഷ്യൻ വംശജനായ ഡോക്ടറെ ജീവനക്കാർ വലിച്ചിഴച്ച് വിമാനത്തിന് പുറത്തിട്ടത്. ബലപ്രയോഗത്തിൽ ഇയാളുടെ വായിൽ നിന്ന് രക്തം വരുകയും കണ്ണട ഒടിയുകയും വസ്ത്രം കേടാവുകയും ചെയ്തിരുന്നു. വിമാനത്തിലെ മറ്റൊരു യാത്രക്കാരൻ ഇതിെൻറ ദൃശ്യം പകർത്തി ഒാൺലൈനിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായി.
കമ്പനിയുടെ സി.ഇ.ഒ ഒാസ്കർ മനാസ് ജീവനക്കാർക്ക് നൽകിയ കത്തിൽ ക്ഷമാപണം നടത്താത്തതും ചർച്ചയായിരുന്നു.
ഒാവർ ബുക്കിങ് ചെയ്ത യാത്രക്കാരൻ സുരക്ഷാ ജീവനക്കാരെ അനുസരിച്ചിെല്ലന്നും ഇത്തരത്തിലുള്ളവരെ ഒഴിവാക്കുന്നതിനായി വളണ്ടിയർമാരെ തേടേണ്ടതുണ്ടെന്നുമാണ് സി.ഇ.ഒ നേരത്തെ നിലപാടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.