വാഷിങ്ടൺ: പാനമയിലെ അമേരിക്കൻ അംബാസഡർ ജോൺ ഫീലി രാജിവെച്ചു. പ്രസിഡൻറ് ഡോണൾഡ് ട്രംപിന് കീഴിൽ പ്രവർത്തിക്കാൻ സാധ്യമല്ലെന്നു പറഞ്ഞാണ് രാജി.
‘‘വിദേശകാര്യ വകുപ്പിലെ ജൂനിയർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ, പ്രസിഡൻറിനെയും അദ്ദേഹത്തിെൻറ ഭരണകൂടത്തെയും വിശ്വസ്തതയോടെ സേവിക്കുമെന്ന് ഞാൻ പ്രതിജ്ഞയിൽ ഒപ്പിട്ടിരുന്നു.
എന്നാൽ, പ്രസിഡൻറിെൻറ പല നയങ്ങളോടും എനിക്ക് യോജിക്കാൻ സാധിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ രാജിയല്ലാതെ മറ്റു വഴിയില്ല’’ -ജോൺ ഫീലി രാജിക്കത്തിൽ പറഞ്ഞു. സംഭവം അമേരിക്കൻ വിദേശകാര്യ വകുപ്പും വൈറ്റ്ഹൗസും സ്ഥിരീകരിച്ചു. വ്യക്തിഗത കാരണങ്ങളാലാണ് രാജിയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.