തെല്‍അവീവ്: പുതുവത്സരത്തുടക്കത്തിൽ അമേരിക്കയും ഇസ്രായേലും യുെനസ്കോയിൽനിന്ന്(യുനൈറ്റഡ് നാഷൻസ് എജുക്കേഷനൽ, സയൻറിഫിക് ആൻഡ് കൾച്ചറൽ ഒാർഗനൈസേഷൻ) ഒൗദ്യോഗികമായി പുറത്തുപോയി. ഒരു വർഷത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഇരുരാജ്യങ്ങളും യുനസ്കോ വിട്ടത്.
രണ്ടാം ലോകയുദ്ധത്തിനു ശേഷം യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പാരിസ് ആസ്ഥാനമായി യുനസ്കോ പിറവിയെടുത്തത്. കിഴക്കന്‍ ജറൂസലമിൽ ഇസ്രായേലിെൻറ കൈയേറ്റങ്ങളെ വിമർശിച്ചതും ഫലസ്തീന് യുനെസ്കോയില്‍ സ്ഥിരാംഗത്വം നൽകുന്നതിൽ പ്രതിഷേധിച്ചുമാണ് ഇരുരാജ്യങ്ങളുടെയും പിൻവാങ്ങൽ. ചരിത്രത്തെ നിരന്തരം തിരുത്തിക്കൊണ്ടിരിക്കുന്ന സംഘടനയിൽ തുടരാൻ താൽപര്യമില്ലെന്ന് ഇസ്രായേലിെൻറ യു.എന്‍ അംബാസഡര്‍ ഡാനി ഡാനന്‍ വ്യക്തമാക്കി.
2017 ഒക്ടോബറിലാണ് യുനെസ്കോയിൽനിന്ന് പുറത്തുപോകുന്നതായി അമേരിക്ക പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഇസ്രായേലും പിൻമാറ്റം പ്രഖ്യാപിച്ചു. സംഘടന ഉടച്ചുവാർക്കേണ്ടത് അനിവാര്യമാണെന്നാണ് അമേരിക്കയുടെ അഭിപ്രായം. ഇരുരാജ്യങ്ങളുടെയും പിൻമാറ്റം സംഘടനയെ സാമ്പത്തികമായി ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. 2011ലാണ് ഫലസ്തീന് പൂർണ അംഗത്വം നൽകാൻ യുനെസ്കോ തീരുമാനിച്ചത്. കിഴക്കൻ ജറൂസലമിൽ ഇസ്രായേലിെൻറ കൈയേറ്റങ്ങളെ യുനെസ്കോ വിമർശിച്ചിരുന്നു.
ഫലസ്തീന് സമ്പൂർണ അംഗത്വം കൊടുക്കുമെന്ന് പ്രഖ്യാപിച്ചതുമുതൽ സംഘടനക്കു ഫണ്ട് നൽകുന്നത് ഇരുരാജ്യങ്ങളും നിർത്തിയിരുന്നു. സോവിയറ്റ് യൂനിയെൻറ താൽപര്യങ്ങളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് 1984ൽ റൊണാൾഡ് റീഗെൻറ ഭരണകാലത്തും അമേരിക്ക യുനെസ്കോയിൽനിന്ന് പിൻമാറിയിരുന്നു. പിന്നീട് 2003ൽ തിരിച്ചെത്തുകയായിരുന്നു.
1949ലാണ് ഇസ്രായേൽ യുനെസ്കോയിൽ അംഗമായത്. യുനെസ്കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ആറു സ്ഥലങ്ങള്‍ ഇസ്രായേലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.