വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയുടെ പുതിയ ഉപരോധം. ഇറാെൻറ ബാലിസ്റ്റിക് മിസൈൽ പദ്ധതി തകർക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ഇതോടൊപ്പം, ഇസ്രായേലിെൻറ നിലനിൽപിനും പശ്ചിമേഷ്യയുടെ സ്ഥിരതക്കും ഭീഷണിയായ ഹിസ്ബുല്ല, ഹമാസ്, ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകൾക്കും മിസൈൽ പദ്ധതിക്കും സഹായം നൽകുന്ന 18 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുകൂടിയാണ് ഉപരോധമെന്ന് അമേരിക്ക വ്യക്തമാക്കി.
രണ്ടുവർഷം മുമ്പ് അമേരിക്കയുമായും മറ്റു ചില വൻശക്തികളുമായും ഒപ്പുവെച്ച ആണവ കരാറിെല വ്യവസ്ഥകൾ ഇറാൻ പാലിക്കുന്നുണ്ടെന്ന് അമേരിക്കൻ കോൺഗ്രസിൽ അറിയിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയത്. അന്തർദേശീയ-മേഖലതല സമാധാനത്തിന് ഭീഷണിയാകുന്ന ഇറാെൻറ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ വകുപ്പ് ആരോപിച്ചു. ‘‘ഇതിെൻറ അടിസ്ഥാനത്തിലാണ് ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കും ഇറാൻ സൈന്യത്തിന് ആയുധങ്ങൾ ശേഖരിക്കുന്നതിനും ഇറാൻ കേന്ദ്രമായ അന്തർദേശീയ ക്രിമിനൽ സംഘടനകൾക്കും സഹായം നൽകുന്ന 18 സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് ഉപരോധം ഏർപ്പെടുത്തുന്നത്’’ -വിദേശകാര്യ വക്താവ് ഹീതർ ന്യുവർട്ട് പറഞ്ഞു.
ഹിസ്ബുല്ല, ഹമാസ്, ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളെ ഇറാൻ സഹായിക്കുന്നതായി വക്താവ് ആരോപിച്ചു. ഇത് ഇസ്രായേലിെൻറയും പശ്ചിമേഷ്യയുടെയും സ്ഥിരതക്ക് കടുത്ത ഭീഷണിയാണെന്ന് വക്താവ് വ്യക്തമാക്കി. െഎക്യരാഷ്ട്ര സഭയുടെ 2231 നമ്പർ പ്രമേയത്തിലെ വ്യവസ്ഥകൾ ലംഘിച്ച് അവർ ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുകയും പരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ടെന്നും ഇത് ഒരുതരത്തിലും അനുവദിക്കില്ലെന്നും വക്താവ് വ്യക്തമാക്കി. എന്നാൽ, അമേരിക്കൻ നടപടിയെ ഇറാൻ ശക്തമായി വിമർശിച്ചു. നടപടി വിലയില്ലാത്തതാണെന്നും, ഇതിനു പകരമായി ഇറാെൻറയും മേഖലയിലെ മുസ്ലിംകളുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന അമേരിക്കൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുമെന്നും ഇറാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.