വാഷിങ്ടൺ: കോവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ എച്ച്.വൺ ബി വിസ ഉടമകൾക്കും, സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനും അപേക്ഷകർക്കും ഇളവുമായി ട്രംപ് ഭരണകൂടം. വിവിധ രേഖകൾ സമർപ്പിക്കുന്നതിനായി നോട്ടീസ് നൽകിയിട്ടുള്ള എച്ച്.വൺ ബി വിസ ഉടമകൾക്കും ഗ്രീൻകാർഡ് അപേക്ഷകർക്കും 60 ദിവസത്തെ ഗ്രേസ് പിരിയഡ് ആണ് അനുവദിച്ചത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദഗ്ധ പ്രഫഷണലുകൾക്കും കുടിയേറ്റക്കാർക്കും ആശ്വാസം നൽകുന്നതാണ് നടപടി. അസാധുവാക്കാനും റദ്ദാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസുകൾ, പ്രാദേശിക നിക്ഷേപ കേന്ദ്രങ്ങൾ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള അറിയിപ്പികൾ, ഫോറം-290B ഫയൽ ചെയ്യാനുള്ള തിയതി എന്നിവക്കാണ് സമയം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.