മസൂദ്​ അസ്​ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന്​​ യു.എസ്​ അടക്കമുള്ള രാജ്യങ്ങൾ

യു.എൻ: പാക്​ ഭീകര സംഘടന ജയ്​ശെ മുഹമ്മദ് തലവൻ മസൂദ്​ അസ്​ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന്​ യു.എൻ രക്ഷാ സമിതിയിൽ ആവശ്യം. യു.എസ്​, ബ്രിട്ടൺ, ഫ്രാൻസ്​ എന്നീ രാജ്യങ്ങൾ സംയുക്​തമായാണ്​ രക്ഷാസമിതിക്ക്​ മുന്നിൽ ആവശ്യമുന ്നയിച്ചത്​.

ആവശ്യം രക്ഷാസമിതി അംഗീകരിക്കുകയാണെങ്കിൽ ​െഎക്യരാഷ്​ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചവരുടെ പട്ടികയിൽ മസൂദ്​ അസ്​ഹറും ഉൾപ്പെടും. അതോടെ ആഗോള യാത്രാ വിലക്കും സ്വത്ത്​ മരവിപ്പിക്കലും ഉൾപ്പെടെയുള്ള നടപടികളും അസ്​ഹറിനെതിരെ ഉണ്ടാകും.

വീറ്റോ അധികാരമുള്ള മൂന്നു രാജ്യങ്ങളുടെയും സംയുക്​ത നീക്കത്തിന്​ റഷ്യയുടെ പിന്തുണയും ലഭിക്കും. അസ്​ഹറി​െന നിരോധിക്കണമെന്ന്​ റഷ്യ നേരത്തെ ത​െന്ന ആവശ്യപ്പെട്ടിരുന്നു.​ ​െചെന കൂടി അംഗീകരിച്ചാൽ മാത്രമേ ആവശ്യം രക്ഷാസമിതിയിൽ പാസാവുകയുള്ളൂ. എന്നാൽ മുമ്പ്​ ഇത്തരം ആവശ്യങ്ങൾ വീറ്റോ ചെയ്​ത പാരമ്പര്യമാണ്​ ​ൈചനക്കുള്ളത്​.

തീവ്രവാദ സംഘങ്ങളെ നിയന്ത്രിക്കാത്ത പാകിസ്​താ​​​െൻറ നടപടിയെ തുടർന്ന്​ ഇന്ത്യ -പാക്​ ​അതിർത്തിയിൽ അസ്വാരസ്യം പുകയുന്നതിനിടെയാണ്​ പ്രമുഖ രാജ്യങ്ങളുടെ നീക്കം.

Tags:    
News Summary - US, Britain And France Move UNSC To Ban Masood Azhar - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.