ബ്യൂനസ് അയേഴ്സ്: ബ്യൂനസ് അയേഴ്സിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്താൻസ വിമാനം അറ്റ്ലാന്റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെ ആകാശച്ചുഴിയിൽപ്പെട്ടു.
11 യാത്രക്കാർക്ക് പരിക്കേറ്റതായി എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതിന് ശേഷം പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകി. അഞ്ച് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കും നിസാര പരിക്കേറ്റതായി ലുഫ്താൻസ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
എന്നാൽ, വിമാനത്തിന്റെ സുരക്ഷക്ക് ഒരു സമയത്തും അപകടമുണ്ടായിരുന്നില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. ലുഫ്ത്താൻസയുടെ ബോയിങ് 747-8 വിമാനത്തിൽ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
മേയ് മാസത്തിൽ മ്യാൻമറിന് മുകളിലൂടെ പറക്കുകയായിരുന്ന സിംഗപ്പൂർ എയർലൈൻസ് യാത്രാവിമാനം ആകാശച്ചുഴിയിൽ പതിച്ച് യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.