വാഷിങ്ടൺ: യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് ഇലോൺ മസ്കിനെ ഗവൺമെന്റ് എഫിഷ്യൻസി ഡിപാർട്മെന്റ് വകുപ്പ് തലവനായി ഇലോൺ മസ്കിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രചാരണകാലത്ത് തന്നെ മസ്കിനെ ഈ പദവിയിൽ നിയമിക്കുമെന്ന് ട്രംപ് വാഗ്ദാനം നൽകിയിരുന്നു. ഇന്ത്യൻ വംശജനായ അമേരിക്കൻ സംരംഭകൻ വിവേക് രാമസ്വാമിക്കൊപ്പമാണ് മസ്ക് പദവി കൈയാളുക. അമേരിക്കയിലെ രണ്ട് പ്രഗത്ഭരായ വ്യക്തികൾ സർക്കാർ ബ്യൂറോക്രസിയെ ഇല്ലാതാക്കാനും അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറക്കാനും പാഴ്ചെലവുകൾ വെട്ടിക്കുറക്കാനും ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കാനും വഴിയൊരുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
സർക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാണ് ട്രംപിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അമേരിക്കയിൽ കേന്ദ്ര സർക്കാർ ജീവനക്കാരായ ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് നേരത്തെ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചയുടൻ മസ്കിനെ സവിശേഷ വ്യക്തിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഞങ്ങളിന്ന് ഒരുമിച്ചിരിക്കുകയാണ്. രണ്ടാഴ്ച അദ്ദേഹം ഫിലാഡൽഫിയയിൽ ചെലവഴിച്ചു. പെൻസിൽവാനിയയുടെ മറ്റ് ഭാഗങ്ങളിലും അദ്ദേഹം പ്രചാരണത്തിനെത്തിയിരുന്നു.-ട്രംപ് പറഞ്ഞു.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയായതു മുതൽ ട്രംപിന് മസ്കിന്റെ അചഞ്ചല പിന്തുണയുണ്ട്. പലരും ആരെയാണ് പിന്തുണക്കുന്നത് എന്ന് വ്യക്തമാക്കാതിരുന്നപ്പോൾ, മസ്ക് ഇത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 100 മില്യൺ ഡോളറാണ് മസ്ക് ട്രംപിന്റെ പ്രചാരണത്തിനായി ചെലവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.