'100 കുഞ്ഞുങ്ങളുടെ പിതാവായ' ടെലിഗ്രാം സി.ഇ.ഒ തന്റെ ബീജവും ഐ.വി.എഫ് ചികിത്സയും സൗജന്യമായി നൽകുന്നു

മോസ്കോ: റഷ്യൻ കോടീശ്വരനും ടെലിഗ്രാം സി.ഇ.ഒയുമായി പാവൽ ദുറോവ് തന്റെ ബീജവും ഐ.വി.എഫ് ചികിത്സയും സൗജന്യമായി നൽകാമെന്ന വാഗ്ദാനവുമായി രംഗത്ത്.

ബീജദാനത്തിലൂടെ നിരവധി കുട്ടികളുടെ 'പിതാവായ' ടെക് ബോസ് തൻ്റെ ബീജം ഉപയോഗിക്കാൻ തയാറുള്ള സ്ത്രീകൾക്ക് സൗജന്യ ഐ.വി.എഫ് ചികിത്സ വാഗ്ദാനം ചെയ്യുന്നതായി മോസ്കോ ആസ്ഥാനമായുള്ള ഒരു ക്ലിനിക്ക് ആൾട്രാവിറ്റയാണ് അവകാശ വാദവുമായി രംഗത്ത് വന്നത്. എന്നാൽ അവർ ചില നിബന്ധനകളും മുന്നോട്ടുവെക്കുന്നുണ്ട്. 

ക്ലിനിക്ക് പറയുന്നതനുസരിച്ച്, പങ്കെടുക്കുന്നയാളുടെ പരമാവധി പ്രായം 37 കവിയാൻ പാടില്ല. കൂടാതെ, അവരുടെ ആരോഗ്യാവസ്ഥ തൃപ്തികരമായിരിക്കണം, അത് ക്ലിനിക്കിൻ്റെ "റിപ്രൊഡക്‌ടോളജിസ്റ്റിൻ്റെ മെഡിക്കൽ റിപ്പോർട്ട്" അടിസ്ഥാനമാക്കി നിർണ്ണയിക്കപ്പെടുമെന്നും നിബന്ധനയിൽ പറയുന്നത്.

15 വർഷം മുമ്പ് ബീജം ദാനം ചെയ്യാൻ തുടങ്ങിയെന്ന് അവകാശപ്പെടുന്ന പാവൽ ദുറോവ് താൻ നൂറിലധികം കുട്ടികളുടെ പിതാവാണെന്ന വെളിപ്പെടുത്തൽ വലിയ വാർത്തയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് 12 രാജ്യങ്ങളിലായി തനിക്ക് നൂറിലധികം ബയോളജിക്കൽ കുട്ടികളുണ്ടെന്ന് അവകാശപ്പെട്ടത്.

മെസേജിങ് ആപ്പായ ടെലഗ്രാമിന്റെ സി.ഇ.ഒ ആയ പാവൽ ദുറോവ് വിവാദങ്ങളുടെ തോഴൻ കൂടിയാണ്. കഴിഞ്ഞ ആഗസ്റ്റ് 25നാണ് ഫ്രാൻസിലെ ബുർഷെ വിമാനത്താവളത്തിൽ വെച്ച് ദുറോവിനെ അറസ്റ്റ് ചെയ്തിരുന്നു. ടെലഗ്രാം വഴി നിയന്ത്രണമില്ലാതെ നടക്കുന്ന മയക്കുമരുന്ന് കടത്ത്, ഭീകരവാദ പ്രചാരണങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, കള്ളപ്പണം വെളുപ്പിക്കൽ, കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയവയാണ് പാവലിന്റെ അറസ്റ്റിലേക്ക് നയിച്ചത്. 

Tags:    
News Summary - Father to 100 children, Telegram CEO Pavel Durov offers his sperm and IVF treatment for free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.