വാഷിങ്ടൺ: ബൗദ്ധിക സ്വത്തവകാശത്തിലും സാങ്കേതികവിദ്യ കൈമാറ്റത്തിലുമുണ്ടായ വീഴ്ചകളും മൂലം ചൈനക്കുമേൽ അമേരിക്ക ഉപരോധമേർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ ഉൽപന്നങ്ങളുടെ വ്യാജ പതിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് വൈറ്റ്ഹൗസ് നൽകുന്ന വിവരം.
അതിനിടയിൽ വ്യാപാര കരാറുകളിലുണ്ടായ ഗുരുതര പിഴവുകൾക്ക് ചൈനക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അമേരിക്കൻ വ്യാപാര പ്രതിനിധികൾ (യു.എസ്.ടി.ആർ) വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ പ്രസിഡൻറ് ട്രംപ് വെള്ളിയാഴ്ച വിശദീകരണം നൽകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. നടപടികളുടെ ഭാഗമായി ഇറക്കുമതി തീരുവയടക്കമുള്ളവ വർധിപ്പിക്കുമെന്നും സൂചനകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.