മെക്സികോ സിറ്റി: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പുത്രി ഇവാൻകയും വൈസ് പ്രസിഡൻറ് മൈക് പെൻസും എത്തുന്നതിന് തൊട്ട് മുമ്പ് മെക്സികോയിലെ യു.എസ് കോൺസുേലറ്റിന് നേരെ ആക്രമണം. ഗ്വാഡലജരയിലെ യു.എസ് കോൺസുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്.
സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ഫെഡറൽ എജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ പ്രസിഡൻറിെൻറ സ്ഥാനാരോഹണ ചടങ്ങിനായാണ് ഇവാൻക ട്രംപും മൈക് പെൻസും മെക്സികോയിലെത്തിയത്.
കോൺസുലേറ്റ് കെട്ടിടത്തിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോൺസുലേറ്റിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.