ദക്ഷിണ കൊറിയയിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനമില്ലെന്ന്

വാഷിങ്ടൺ: സൈനിക ചെലവിനെച്ചൊല്ലി ദക്ഷിണ കൊറിയയിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഒരുങ്ങുകയാണെന്ന വാർത്ത നിഷേധി ച്ച് അമേരിക്കയും ദക്ഷിണ കൊറിയയും. റിപ്പോർട്ടുകൾ തള്ളി യു.എസ് പ്രതിരോധ സെക്രട്ടറിയും ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയവും രംഗത്തെത്തി.

ദക്ഷിണ കൊറിയയുടെ വിവിധ ഭാഗങ്ങളിൽനിന്നും യു.എസ് സൈന്യം പിൻമാറുന്നു എന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. അത്തരമൊരു നീക്കം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉള്ളതായി ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

സൈനിക വിന്യാസത്തിന്‍റെ ചെലവിലേക്ക് ദക്ഷിണ കൊറിയ പങ്ക് നൽകാത്തതിനെ തുടർന്ന് 4000 ൈസനികരെ അമേരിക്ക പിൻവലിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. സൈനിക സഖ്യത്തിന്‍റെ വാർഷിക സംഭാവന 5 ബില്യൺ ഡോളറായി ഉയർത്തണമെന്നാണ് യു.എസ് ആവശ്യപ്പെട്ടത്. ഈ തുക അമേരിക്കൻ സൈന്യത്തെ സ്വന്തം രാജ്യത്ത് നിലനിർത്താൻ ദക്ഷിണ കൊറിയ ഇപ്പോൾ നൽകുന്നതിനേക്കാൾ അഞ്ചിരട്ടിയിലധികം വരും.

Tags:    
News Summary - US denies pulling up troops from South Korea-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.