വാഷിങ്ടൺ: നവംബറിൽ നടക്കുന്ന ഇടക്കാല യു.എസ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് 80ഒാളം ഇന്ത്യൻ വംശജരും. ഭൂരിഭാഗം പേരും ഡെേമാക്രാറ്റിക് ടിക്കറ്റിലാണ് മത്സരത്തിനിറങ്ങുന്നത്. 220ലധികം വരുന്ന ഏഷ്യൻ അമേരിക്കക്കാരും പസഫിക ദ്വീപുകാരും മത്സരിക്കുന്നുണ്ട്.
യു.എസ് പ്രതിനിധി സഭയിലേക്കുള്ള 435 സീറ്റുകളിലേക്കും സെനറ്റിേലക്കുള്ള 100ൽ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. 39 പ്രവിശ്യ ഭരണകൂടങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കോൺഗ്രഷനൽ ഏഷ്യൻ പസഫിക് അമേരിക്കൻ കോക്കസ് (സി.എ.പി.എ.സി), ഏഷ്യൻ അമേരിക്കൻ, പസഫിക് ദ്വീപ് നിവാസികൾ (എ.എ.പി.െഎ) എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻകൂടിയായ ഗൗതം രാഘവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് ഇന്ത്യൻ വംശജർ സീറ്റ് നിലനിർത്താനാണ് മത്സരത്തിനിറങ്ങുന്നത്.
കാലിഫോർണിയയിൽനിന്നുള്ള ആമി ബേര, റോ ഖന്ന, ഇലനോയിൽനിന്നുള്ള രാജ കൃഷ്ണമൂർത്തി, വാഷിങ്ടണിൽനിന്നുള്ള പ്രമീള ജയപാൽ എന്നിവരാണ് അവർ. അരിസോണയിൽനിന്ന് ഹിരൽ ട്രിപിർനേനി, മേരിലാൻഡിൽനിന്ന് അരുണ മില്ലർ, കോളറാഡോയിൽനിന്ന് സൈറ റാവു, ഒഹായോയിൽനിന്ന് അഫ്താബ് പുരെവാൽ, ന്യൂയോർക്കിൽനിന്ന് സൂരജ് പേട്ടൽ, ടെക്സസിൽനിന്ന് പ്രസ്റ്റൺ കുൽക്കർണി, പെൻസൽേവനിയയിൽനിന്ന് ഹാരി അറോറ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു പ്രമുഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.