വാഷിങ്ടൺ: കുവൈത്തിലും ഇറാഖിലുമായി വിന്യസിച്ച നൂറുകോടി ഡോളർ വിലമതിക്കുന്ന ആയുധങ്ങൾ കാണാനില്ലെന്ന് ആംനസ്റ്റി ഇൻറർനാഷനൽ. വിവരാവകാശനിയമപ്രകാരം കിട്ടിയ 2016ലെ യു.എസ് സർക്കാറിെൻറ ഒാഡിറ്റ് റിപ്പോർട്ടാണ് ആംനസ്റ്റി പുറത്തുവിട്ടത്. കുവൈത്തിലും ഇറാഖിലും വിന്യസിച്ച ആയുധങ്ങളുടെ കൃത്യമായ കണക്കില്ലെന്നാണ് യു.എസ് പ്രതിരോധവകുപ്പ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ടിലെ വിവരങ്ങൾ െഞട്ടിപ്പിക്കുന്നതാണെന്ന് ആംനസ്റ്റി പറഞ്ഞു. യു.എസ് ആയുധങ്ങൾ െഎ.എസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളിലേക്ക് എത്തിച്ചേരുന്നതായി നേരേത്ത ആരോപണമുയർന്നിരുന്നു. തുടർന്ന് ഇതിനെതിരെ മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാഖ് ട്രെയിൻ ആൻഡ് എക്വിപ് ഫണ്ട് എന്ന പദ്ധതിയുടെ ഭാഗമായി 1.6 ബില്യൻ ഡോളർ (ഏകദേശം പതിനായിരം കോടി രൂപ) വിലമതിക്കുന്ന ആയുധങ്ങൾ ബറാക് ഒബാമ പ്രസിഡൻറായിരിക്കെ യു.എസ് ഇറാഖിന് കൈമാറിയിരുന്നു.
മെഷീൻ തോക്കുകളും മോർട്ടാറുകളും റൈഫിളുകളുമാണ് ഇവയിലേറെയും. എന്നാൽ, ഇൗ ആയുധങ്ങൾ ഇപ്പോൾ എവിടെയാണെന്നതിന് പ്രതിരോധവകുപ്പിന് കൃത്യമായ ഉത്തരമില്ല. ഇതുസംബന്ധിച്ച പലരേഖകളും കൃത്രിമമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒാഡിറ്റ് റിപ്പോർട്ടിനെ തുടർന്ന് യു.എസ് പ്രതിരോധവകുപ്പ് തിരുത്തൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.