വാഷിങ്ടൺ: യു.എസിലെ ഹോളോകോസ്റ്റ് മ്യൂസിയം മ്യാന്മർ ജനാധിപത്യേനതാവ് ഒാങ്സാൻ സൂചിക്ക് നൽകിയ പുരസ്കാരം റദ്ദാക്കി. രാഖൈൻ പ്രവിശ്യയിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ മ്യാന്മർ സൈന്യത്തിെൻറ അടിച്ചമർത്തൽ തടയുന്നതിൽ സൂചി പരാജയമെന്നു വിലയിരുത്തിയാണ് പുരസ്കാരം തിരിച്ചെടുത്തത്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായി നടത്തിയ പോരാട്ടങ്ങൾ പരിഗണിച്ച് 2012ലാണ് ഹോളോകോസ്റ്റ് മ്യൂസിയം സൂചിക്ക് പുരസ്കാരം നൽകി ആദരിച്ചത്. എന്നാൽ, സൂചി നിരാശപ്പെടുത്തിയെന്നാണ് പുരസ്കാര സമിതിയുെട കണ്ടെത്തൽ.
റോഹിങ്ക്യകൾക്കെതിെര 2016 മുതൽ തുടങ്ങിയ ആക്രമണങ്ങൾക്കെതിരെ, മനുഷ്യാവകാശങ്ങളുടെ കാവൽേപാരാളിയെന്ന് ആഘോഷിക്കപ്പെട്ട സൂചി ശബ്ദമുയർത്തുമെന്ന് ഞങ്ങൾ പ്രത്യാശിച്ചു. നിരാശയായിരുന്നു ഫലമെന്ന് പുരസ്കാരസമിതി എഴുതിയ കത്തിൽ പറയുന്നു. ‘നിഷ്പക്ഷ മനോഭാവം ഇരകളെയല്ല മർദകനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. നിശ്ശബ്ദത പീഡകന് വളമാകും. പീഡിപ്പിക്കപ്പെടുന്നവന് ആശ്വാസമാകില്ല’ എന്നും കത്തിൽ പറയുന്നു.
റോഹിങ്ക്യൻ കൂട്ടക്കുരുതിയെ കുറിച്ച് അന്വേഷിക്കാനായി നിരവധി തവണ മ്യൂസിയം അധികൃതർ മ്യാന്മറിലും ബംഗ്ലാദേശിലും സന്ദർശനം നടത്തിയിരുന്നു. രാഖൈനിൽ റോഹിങ്ക്യകൾക്കെതിരെ നടക്കുന്ന വംശഹത്യ പുറംലോകത്തെ അറിയിക്കാതിരിക്കാൻ മാധ്യമപ്രവർത്തകെരപ്പോലും സൂചി നേതൃത്വം നൽകുന്ന നാഷനൽ ലീഗ് ഫോർ ഡെമോക്രസി തടയുകയാണെന്നും സമിതി കുറ്റപ്പെടുത്തി.
തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള മ്യൂസിയം അധികൃതരുടെ നടപടി ഖേദകരമാണെന്ന് സൂചിയുടെ വക്താവ് പ്രതികരിച്ചു. മ്യാന്മറിലെ ൈസനിക ഏകാധിപത്യത്തിനെതിരെ പോരാട്ടം നയിച്ചതിന് വർഷങ്ങളായി വീട്ടുതടങ്കലിലായിരുന്നു സൂചി. 2015ലെ തെരഞ്ഞെടുപ്പിൽ സൂചിയുടെ പാർട്ടി അധികാരത്തിലേറിയെങ്കിലും രാജ്യത്ത് ഇപ്പോഴും സൈന്യത്തിനാണ് ആധിപത്യം. മ്യാന്മറിലെ റോഹിങ്ക്യൻ കൂട്ടക്കൊലയിൽനിന്ന് സൂചിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന്നൊബേൽ സമ്മാന ജേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.