വാഷിങ്ടൺ: ഹോംലാൻറ് സുരക്ഷാ സെക്രട്ടറി ക്രിസ്റ്റൻ നീൽസൺ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് രാജി സമർപ ്പിച്ചു. ട്രംപ് ആണ് നീൽസെൻറ രാജി ട്വിറ്ററിലൂടെ അറിയിച്ചത്.
മെക്സിക്കൻ മതിലിനെ ചൊല്ലിയുള്ള ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് സൂചന. ട്രംപിെൻറ വിവാദ കുടിയേറ്റ നയങ്ങൾ നീൽസണ്‍ പദവിയിലിരിക്കെ രൂപം നൽകിയതായിരുന്നു. നാൽപത്തിയാറുകാരിയായ നിൽസണ്‍ 2017 ഡിസംബറിലാണ് പദവി ഏറ്റെടുത്തത്.
നീൽസൺ സ്വയം രാജി വെക്കുന്നതാണോ, നിർബന്ധപൂർവ്വമായി ഒഴിവാക്കിയതാണോ എന്ന് വ്യക്തമല്ലെന്ന് രാജി സംബന്ധിച്ച് വാർത്ത പുറത്തുവിട്ട സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
യു.എസ് കസ്റ്റംസ് ആന്‍ഡ് ബോർഡർ പ്രൊട്ടക്ഷന്‍ കമ്മീഷനർ കെവിൻ മക്അലീന്‍ ഡി.എസ്.എസ് സെക്രട്ടറിയായി പ്രവർത്തിക്കുമെന്ന് മറ്റൊരു ട്വീറ്റിൽ ട്രംപ് വ്യക്തമാക്കി.
Secretary of Homeland Security Kirstjen Nielsen will be leaving her position, and I would like to thank her for her service....
— Donald J. Trump (@realDonaldTrump) April 7, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.