വാഷിങ്ടൺ: യമനിൽ യു.എസ് സൈന്യം സഖ്യസേനക്കു പിന്തുണ നൽകുന്നത് അവസാനിപ്പിക്കാനു ള്ള പ്രമേയത്തിന് ജനപ്രതിനിധി സഭയുടെ അംഗീകാരം. 175നെതിരെ 247 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ബിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പരിഗണനക്ക് അയക്കും. എന്നാൽ, ബിൽ ട്രംപ് വീറ്റോചെയ്യാനാണ് സാധ്യതയെന്നാണ് വൈറ്റ്ഹൗസ് നൽകുന്ന സൂചന. സെനറ്റ് അംഗീകരിച്ചതിനുശേഷമാണ് പ്രമേയം ജനപ്രതിനിധി സഭയിൽ വോട്ടിനിട്ടത്.
പ്രമേയം പാസാക്കിയതോടെ ആദ്യമായാണ് 1973ലെ യുദ്ധാധികാര നിയമപ്രകാരം യു.എസ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.
യമനിൽ 2015 മുതൽ യു.എസ്, സഖ്യസേനക്ക് സഹായം നൽകുന്നുണ്ട്. യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുക, ഇൻറലിജൻസ് വിവരങ്ങള്‍ നല്‍കുക എന്നിവയാണ് യു.എസിെൻറ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.