വാഷിങ്ടൺ: പാകിസ്താൻ സൈന്യത്തിന് ഫണ്ട് നൽകുന്നതിന് കർശന നിബന്ധനകൾ കൊണ്ടു വരുന്ന നിയമ ഭേദഗതി ബില്ലിന് യു.എസ് ജനപ്രതിനിധി സഭയുടെ അംഗീകാരം. നാഷണൽ ഡിഫൻസ് അതോറിറ്റേസൺ ആക്ടിലെ ഭേദഗതികൾക്കാണ് ജനപ്രതിനിധി സഭയായ അംഗീകാരം നൽകിയത്.
തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിലെ പുരോഗതി അറിയിച്ചാൽ മാത്രം കൂടുതൽ ഫണ്ട് നൽകിയാൽ മതി എന്ന തരത്തിലേക്ക് നിയമം മാറ്റാനാണ് തീരുമാനം. തീവ്രവാദികൾക്ക് പാകിസ്താൻ പിന്തുണ നൽകുന്നുവെന്ന ആരോപണങ്ങളെ തുടർന്നാണ് നടപടജ.
ഇന്ത്യയുമായി പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനുള്ള ഭേദഗതിക്കും യു.എസ് കോൺഗ്രസ് അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.