ബംഗളൂരു: യുഎസിലെ ഐ.ടി കമ്പനികളിൽ എച്ച് വൺ ബി വിസയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ ശമ്പള പരിധി വർധിപ്പിക്കാനുള്ള ബിൽ ഇന്ത്യൻ ഐ.ടി മേഖലക്ക് തിരിച്ചടിയാവും. രണ്ട് ദിവസം മുൻപാണ് ശമ്പള പരിധി ഉയർത്താൻ ശുപാർശ ചെയ്യുന്ന ബിൽ യു.എസ് പ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചത്.
നിലവിൽ എച്ച് വൺ ബി വിസയിൽ ജോലി ചെയ്യുന്നവരുടെ ശമ്പള പരിധി 60000 ഡോളറിൽ നിന്നും 90000 ഡോളറായി ഉയർത്തണമെന്നാണ് ബിൽ പറയുന്നത്. എച്ച് വൺ ബി വിസയിൽ ജോലി ചെയ്യുന്നവർക്ക് ബിരുദാനന്തര ബിരുദം നിർബന്ധമാക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ബിൽ ഇരു സഭകളുടേയും പരിഗണനക്ക് വന്ന ശേഷം സെനറ്റ് അംഗീകാരം ലഭിച്ചാൽ മാത്രെമെ പ്രസിഡന്‍റിന്‍റെ പരിഗണനക്ക് അയക്കു.
ജോലിക്കാരെ നിയമിക്കുന്ന കമ്പനികള്‍ തദ്ദേശീയര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ തട്ടിയെടുക്കുന്നത് തടയാനും ബില്ലില്‍ നിര്‍ദേശമുണ്ട്. ഇതിൽ യാതൊരു ഇളവുകളും നല്‍കില്ലെന്നും ബില്ലില്‍ വ്യക്തമാക്കുന്നു. കുറഞ്ഞ ശമ്പളത്തിന് വിദേശീയരെ നിയമിക്കുന്നതിൽ നിന്ന് തൊഴില്‍ദാതാക്കളെ പിന്തിരിപ്പിക്കാനുമുള്ള നീക്കമായാണ് ബില്ലിനെ കരുതുന്നത്.
എച്ച് വൺ ബി വിസയിലെ ശമ്പള പരിധി വർധിപ്പിച്ചത്. ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് വൻ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. പ്രോജക്ട് മാനേജർമാർക്ക് ഇന്ത്യൻ ഐ.ടി കമ്പനികൾ 85000 ഡോളർമുതൽ 130000 ഡോളർ വരെയാണ് കഴിഞ്ഞ വർഷം വരെ ശമ്പള ഇനത്തിൽ നൽകി വരുന്നത്. പെട്ടെന്നുണ്ടായ വർധന കമ്പനികൾക്കും തിരിച്ചടിയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഐ.ടി കമ്പനികളും യു.എസിലെ തങ്ങളുടെ ടെക് വിദഗ്ദരെ ആശ്രയിച്ചാണ് ബിസിനസ് മുന്നോട്ട് കൊണ്ട് പോവുന്നത്. പ്രതി വർഷം ശരാശരി 600 എച്ച് വൺ ബി വിസക്കാണ് ഇന്ത്യൻ കമ്പനികൾ അപേക്ഷിക്കുന്നത്. എച്ച്-വണ്‍ ബി വിസയിലാണ് ഇന്ത്യൻ ഐ.ടി വിദഗ്ധർ അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്യുന്നത്.
പുതിയ നീക്കം യു.എസിന്‍റെ വാണിജ്യ മേഖലയെ തകർക്കുമെന്ന് നാസ് കോം പ്രസിഡന്‍റ് ആർ ചന്ദ്ര ശേഖരൻ പ്രതികരിച്ചു. അതേസമയം തദ്ദേശിയർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും എച്ച് വൺ ബി വിസയുടെ ദുരുപയോഗം തടയാനുമാണ് പുതിയ ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന്. ബില്ലവതരിപ്പിച്ച ഡാരൻ ഇസ്സ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.