ആഫ്രിക്കയുടെ പട്ടിണിക്ക്​ ആക്കംകൂട്ടി ട്രംപ്​ 

വാഷിങ്ടൺ: വരൾച്ചയും ഭക്ഷ്യക്ഷാമവും കടുത്ത ദുരിതത്തിലാഴ്ത്തിയ ആഫ്രിക്കൻ വൻകരയെ യു.എസ് പ്രസിഡൻറ് ട്രംപി​െൻറ വിദേശ നയം കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുമെന്ന്  റിപ്പോർട്ട്. വിദേശ രാജ്യങ്ങൾക്കുള്ള സഹായം വെട്ടിക്കുറക്കാനുള്ള നയം ട്രംപ് ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. യു.എസ് കോൺഗ്രസ് ഇത് അംഗീകരിച്ചാൽ, പട്ടിണിയിലായ ആഫ്രിക്കൻ  രാജ്യങ്ങൾക്ക് അമേരിക്കയിൽനിന്ന് ഒരു സാമ്പത്തികസഹായവും ലഭിക്കില്ല. 

70 വർഷത്തിനിടെ ഏറ്റവും വലിയ ജല, ഭക്ഷ്യക്ഷാമമാണ് ആഫ്രിക്കൻ രാജ്യങ്ങൾ അനുഭവിക്കുന്നത്. നൈജീരിയ, സോമാലിയ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ പട്ടിണിമൂലം നിരവധി പേർ  ഇതിനകം മരിച്ചു. ദക്ഷിണ സുഡാനിൽ മാത്രം 10 ലക്ഷം പേർ പട്ടിണിയിലാണ്. സോമാലിയയിൽ കടുത്ത വരൾച്ച കാരണം ദുരിതത്തിലായത് 30 ലക്ഷം  പേരാണ്.

ഇൗ മൂന്നു രാജ്യങ്ങൾക്കുമായി 440 കോടി ഡോളറെങ്കിലും അടിയന്തര സഹായമെത്തിച്ചില്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങുമെന്ന് കഴിഞ്ഞ  മാസം യു.എൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്ന് തുർക്കിയടക്കമുള്ള രാജ്യങ്ങൾ സഹായവുമായി രംഗത്തെത്തി. കൂടുതൽ ഫണ്ട് എത്തിക്കാനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങൾക്കിടെയാണ് അമേരിക്കയുടെ പിന്മാറ്റം.

വർഷങ്ങളായി യു.എന്നി​െൻറ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധപ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം നൽകുന്ന രാജ്യം അമേരിക്കയാണ്. 2016ൽ മാത്രം യു.എന്നി​െൻറ ലോക  ഭക്ഷ്യപദ്ധതിയിലേക്ക് അമേരിക്ക 200 കോടി ഡോളർ സംഭാവന നൽകിയിട്ടുണ്ട്. ഇൗ സഹായങ്ങളൊന്നും ഇനിമുതൽ  വേണ്ടെന്നാണ് ട്രംപ് ഭരണകൂടത്തി​െൻറ തീരുമാനം. 

Tags:    
News Summary - us president donald trump against african needs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.