വാഷിങ്ടൺ: ഇത് കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇറാെൻറ ആണവ ഉടമ്പടി റദ്ദാക്കിക്കൊണ്ട് ട്രംപ് അടുത്ത ആഴ്ച പ്രഖ്യാപനം നടത്താനിടയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇൗ പ്രസ്താവന. വൈറ്റ്ഹൗസിൽ സൈനിക മേധാവികൾക്കൊരുക്കിയ അത്താഴവിരുന്നിനുശേഷം മാധ്യമപ്രവർത്തകരോടാണ് ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്. ആണവ കരാറിെൻറ സ്പിരിറ്റ് ഉൾകൊണ്ട് അതിലേക്ക് ഉയരാൻ ഇറാന് കഴിഞ്ഞിട്ടില്ലെന്ന് നേരത്തെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
കൊടുങ്കാറ്റ് എന്നതുെകാണ്ട് ഉദ്ദേശിച്ചത് െഎ.എസിനെയോ ഉത്തര കൊറിയയെയോ അതോ ഇറാനെയാണോ എന്ന മാധ്യമപ്രവർത്തകെൻറ ചോദ്യത്തിന് അത് നിങ്ങൾ കണ്ടു പിടിക്കൂ എന്നായിരുന്നു ട്രംപിെൻറ മറുപടി.
ആണവ കരാർ റദ്ദാക്കുമോ എന്ന ചോദ്യത്തിന് ഇറാനെക്കുറിച്ചുള്ളത് ഏറ്റവും അടുത്തുതന്നെ നിങ്ങൾക്ക് കേൾക്കാൻ ആവും എന്നായിരുന്നു മറുപടി. ആണവായുധം സ്വന്തമാക്കാൻ ഇറാനെ ഒരിക്കലും തങ്ങൾ അനുവദിക്കില്ല. ഇറാൻ ഭരണകൂടം ഭീകരവാദത്തെ പിന്തുണക്കുകയും അക്രമങ്ങൾ കയറ്റുമതി ചെയ്യുകയുമാണ്. ഇക്കാരണം െകാണ്ടാണ് ഇറാെൻറ ആണവ സ്വപ്നങ്ങൾക്ക് അവസാനമുണ്ടാക്കൽ തങ്ങളുടെ ദൗത്യമാണെന്ന് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
ഇൗ മാസം 12ന് നടത്താനിരിക്കുന്ന തെൻറ പ്രസംഗത്തിൽ ഇറാനോടുള്ള നയം അടക്കം രാജ്യത്തിെൻറ സുപ്രധാന വിദേശനയങ്ങളെക്കുറിച്ച് ട്രംപ് പ്രഖ്യാപനം നടത്തുമെന്ന് കരുതുന്നു. ഇറാനുമായി കൂടുതൽ ഏറ്റുമുട്ടലിനുള്ള കളമൊരുക്കുന്നതാവും ട്രംപിെൻറ പ്രസംഗമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.