വാഷിങ്ടൺ: െഎക്യരാഷ്ട്രസഭയുടെ മാനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക പിൻമാറി. മനുഷ്യാവകാശ കൗൺസിൽ രാഷ്ട്രീയ പക്ഷപാതിത്വത്തിെൻറ അഴുക്കുചാലാണെന്ന് ആരോപിച്ചാണ് പിൻമാറ്റം.
ആത്മവഞ്ചന നടത്തുന്ന സംഘടന മനുഷ്യാവകാശങ്ങളെ അപഹസിക്കുകയാണെന്നും യു.എസിെൻറ യു.എൻ പ്രതിനിധി നിക്കി ഹാലെ പറഞ്ഞു. കൗൺസിൽ ഇസ്രായേൽ വിരുദ്ധ പക്ഷമാണെന്നും അംഗത്വം തുടരുന്നത് പുനരാലോചിക്കുമെന്നും കഴിഞ്ഞ വർഷം നിക്കി ഹാലെ പറഞ്ഞിരുന്നു.
2006ൽ ജനീവ ആസ്ഥാനമായി രൂപം കൊണ്ട കൗൺസിൽ മനുക്യാവകാശ ലംഘനങ്ങൾ നടക്കുന്ന പല രാജ്യങ്ങൾക്കും അംഗത്വം നൽകിയിട്ടും ഇസ്രായേലിനെ അകറ്റി നിർത്തുകയാണെന്നുമാണ് അേമരിക്കയുടെ ആരോപണം.
നിരവധി മനുഷ്യാവകാശ ലംഘനം നടന്ന കോംഗോയെ അംഗമാക്കിയതാണ് വിമർശനത്തിന് ഇടവെച്ചത്. വെനസ്വേലയിലും ഇറാനിലും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ അഭിമുഖീകരിക്കുന്നതിൽ കൗൺസിൽ പരാജയമാണെന്നും നിക്കി ഹാലെ കുറ്റെപ്പടുത്തി.
യു.എസിെൻറ പിൻമാറ്റം നിരാശാജനകമാണ്. മനുഷ്യാവകാശ കൗൺസിലിൽ യു.എസ് തുടരണമെന്നതാണ് തങ്ങളുടെ താത്പര്യെമന്ന് യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗട്ടർസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.