വാഷിങ്ടൺ: കറൻസികളുടെ വിദേശ വിനിമയ നിരക്കുകളിൽ കൃത്രിമം നടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ അമേരിക്കയു ണ്ടാക്കിയ ‘പണ നിരീക്ഷണ പട്ടിക’യിൽനിന്ന് ഇന്ത്യയെ ഒഴിവാക്കി. യു.എസ് ട്രഷറി വകുപ്പ് അമേരിക്കൻ കോൺഗ്രസിന് മുമ്പാകെ സമർപ്പിച്ച അർധവാർഷിക റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിലാണ് ട്രംപ് സർക്കാറിെൻറ നടപടി. പട്ടികയിൽനിന്ന് ഇന്ത്യയോടൊപ്പം സ്വിറ്റ്സർലൻഡിനെയും ഒഴിവാക്കിയിട്ടുണ്ട്.
നിലവിൽ ചൈന, ജപ്പാൻ, തെക്കൻ കൊറിയ, ജർമനി, ഇറ്റലി, അയർലൻഡ്, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം എന്നീ രാഷ്ടങ്ങളാണ് യു.എസിെൻറ പണ നിരീക്ഷണ പട്ടികയിലുള്ളത്. ഇടപാടുകളിൽ കൃത്രിമം കാണിക്കുന്നതിെൻറ സൂചന നൽകുന്ന മൂന്നു മാനദണ്ഡങ്ങളിൽ ഒന്ന് മാത്രമാണ് ഇന്ത്യക്കും സ്വിറ്റ്സർലൻഡിനും ബാധകമാക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റു രാഷ്ട്രങ്ങളിൽ വിശ്വാസ്യത വർധിപ്പിക്കുന്നതാണ് അമേരിക്കയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.