വാഷിങ്ടൺ: വിദേശികള്‍ക്ക് താൽക്കാലിക തൊഴില്‍ നല്‍കാന്‍ അമേരിക്കയിലെ തൊഴിലുടമകള്‍ക്ക് അനുമതി നല്‍കുന്ന എച്ച്-1 ബി വിസ വീണ്ടും അനുവദിക്കാൻ ട്രംപ് സർക്കാർ നടപടി തുടങ്ങി. അഞ്ചുമാസമായി നിർത്തിവെച്ചിരുന്ന വിസ അമേരിക്കന്‍ കോണ്‍ഗ്രസിെൻറ മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കും വീണ്ടും നല്‍കുക.
അമേരിക്കയിലെ െഎ.ടി കമ്പനികൾ അടക്കമുള്ള വൻകിട സ്ഥാപനങ്ങൾക്ക് ശാസ്ത്ര^സാേങ്കതിക വിദഗ്ധരെ നിയമിക്കുന്നതിനായിരുന്നു എച്ച്1 ബി വിസ അനുവദിച്ചിരുന്നത്. ഇന്ത്യയിൽനിന്നുള്ള െഎ.ടി വിദഗ്ധരായിരുന്നു വിസയുടെ ഗുണഭോക്താക്കൾ. എന്നാൽ, ട്രംപ് അധികാരത്തിൽ വന്നതോടെയാണ് വിസയുടെ കാര്യത്തിൽ നയംമാറ്റമുണ്ടായത്. പുതിയ അപേക്ഷകളുടെ തള്ളിക്കയറ്റം കാരണം കഴിഞ്ഞ ഏപ്രിലിലാണ് പുതിയ എച്ച് 1ബി തൊഴിൽ വിസക്കാരെ പരിഗണിക്കുന്നത് നിർത്തിവെച്ചത്.
യു.എസ് സിറ്റസൺഷിപ് ആൻഡ് എമിഗ്രേഷൻ സർവിസസ് വിസ വീണ്ടും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി തുടങ്ങി. 2018ൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തിലേക്കുള്ള വിസകളാണ് ഇപ്പോൾ അനുവദിക്കുക. പ്രതിവർഷം 65,000 ത്തോളം വിസകളാണ് അമേരിക്ക അനുവദിച്ചിരുന്നത്. ഇതിനു പുറമെ അമേരിക്കയിൽ ബിരുദാനന്തര ബിരുദം പഠിക്കാനെത്തുന്ന 20,000 പേർക്കുകൂടി വിസ ലഭിക്കും.
എന്നാൽ, നേരത്തേ അധികമായി ലഭിച്ച അപേക്ഷകളാണ് പരിഗണിക്കുന്നതെന്നും പുതിയവ അല്ലെന്നും അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും യു.എസ് സിറ്റിസൺ ഷിപ് ആൻഡ് എമിേഗ്രഷൻ സർവിസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.