വാഷിങ്ടൺ: അന്താരാഷ്ട്ര കമ്പനികൾ ഇന്ത്യയിൽനിന്ന് ശേഖരിക്കുന്ന ഉപഭോക്തൃ വിവര ങ്ങൾ രാജ്യത്തു തന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥക്ക് തിരിച്ചടിയായി എച്ച്-1ബി വിസക്ക് നിയന്ത്രണമേർപ്പെട ുത്തില്ലെന്ന് യു.എസ്. റോയിട്ടേഴ്സ് നൽകിയ വാർത്തയിലാണ് ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്ന നിയമത്തി ന് മറുപടിയുമായി എച്ച്-1ബി വിസ യു.എസ് നിയന്ത്രിക്കുമെന്ന് വിവരം പുറത്ത് വിട്ടത്.
ഡാറ്റ പ്രാദേശിക സർവറുകളിൽ സൂക്ഷിക്കണമെന്ന വ്യവസ്ഥക്ക് മറുപടിയായി എച്ച്-1ബി വിസ നിയന്ത്രിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. അതേസമയം, ഡാറ്റക്ക് അതിരുകൾ ഇല്ലാതാകണമെന്നാണ് ആഗ്രഹമെന്നും യു.എസ് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് ശേഖരിക്കുന്ന ഉപഭോകതൃ വിവരങ്ങൾ ഇവിടെ തന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥക്കെതിരെ ഇകോമേഴ്സ് കമ്പനികളാണ് പ്രധാനമായും രംഗത്തെത്തിയത്. ഇ-കോമേഴ്സ് നയത്തിൻെറ ഭാഗമായുള്ള നിയമം അധിക ബാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ ഇതിനെ എതിർക്കുന്നത്.
ഇ-കോമേഴ്സ് സൈറ്റുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും വ്യാപകമായി ശേഖരിക്കപ്പെടുന്ന, ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ രാജ്യാതിർത്തി കടന്ന് പോകുന്നതിനെതിരായ നിലപാടാണ് കരട് ഇ-കോമേഴ്സ് നയത്തിലൂടെ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.