വാഷിങ്ടൺ: ഇന്ത്യൻ വംശജയായ പ്രമുഖ അഭിഭാഷക നിയോമി റാവുവിനെ ഡി.സി സർക്യൂട്ട് അപ്പീൽ കോടതി ജഡ്ജിയായി നിയമിച്ചു. യു.എസിൽ സുപ്രീംകോടതിക്കു ശേഷം ഏറ്റവും അധ ികാരമുള്ളതാണ് ഡി.സി സർക്യൂട്ട് അപ്പീൽ കോടതി. ലൈംഗിക പീഡനങ്ങളെ കുറിച്ച് അവർ എഴ ുതിയ സ്ത്രീവിരുദ്ധ ലേഖനം പരിശോധിച്ച ശേഷമാണ് നിയമനത്തിന് സെനറ്റ് അംഗീകാരം ന ൽകിയത്.
സെനറ്റിൽ 46നെതിരെ 53 വോട്ടുകൾക്കാണ് 45കാരിയായ നിയോമിയുടെ നാമനിർദേശം അംഗീകരിക്കപ്പെട്ടത്. ബ്രെറ്റ് കവന സുപ്രീംകോടതി ജഡ്ജിയായതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് നിയോമിയെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തിരുന്നത്. ഇതോടെ ഉന്നത യു.എസ് കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് നിയോമി. മുമ്പ് ഒബാമ ഭരണകൂടം ശ്രീ ശ്രീനിവാസനെ സമാന പദവിയിൽ നിയമിച്ചിരുന്നു.
നിയോമിയുടെ നാമനിർദേശത്തിനെതിരെ ഡെമോക്രാറ്റിക് സാമാജികരും ചില റിപ്പബ്ലിക് പ്രതിനിധികളും രംഗത്തുവന്നിരുന്നു. ന്യൂനപക്ഷ സമുദായങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കുമെതിരെ അവരുടെ നിലപാടിനെതിരെ മനുഷ്യാവകാശ സംഘടനകളുൾപ്പെടെ രംഗത്തിറങ്ങുകയും ചെയ്തു.
യേൽ സർവകലാശാല വിദ്യാർഥിയായിരിക്കെ ബലാത്സംഗം തടയാൻ സ്ത്രീകൾ സ്വന്തം സ്വഭാവം മാറ്റണമെന്ന് എഴുതിയതാണ് എതിർപ്പിനാധാരം. കഴിഞ്ഞ മാസം ഇത്തരമൊരു ലേഖനമെഴുതിയതിൽ അവർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.