ന്യൂയോർക്: പശ്ചിമേഷ്യയിൽ ഇറാനെതിരെ ഭീഷണി കനപ്പിച്ച് അമേരിക്ക കൂട ുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിക്കുന്നു. മിസൈലുകൾ പ്ര തിരോധിക്കുന്ന പാട്രിയറ്റ് സംവിധാനം വിന്യസിക്കാൻ അനുമതി നൽകി യ യു.എസ് ഭരണകൂടം യുദ്ധക്കപ്പലായ യു.എസ്.എസ് ആർലിങ്ടണും മേഖല യിലേക്ക് അയക്കാൻ തീരുമാനിച്ചു. സൂയസ് കടന്ന് ചെങ്കടലിലെത്തിയ പടക്കപ്പ ൽ യു.എസ്.എസ് അബ്രഹാം ലിങ്കണു പുറമെയാണിത്.
ലോക രാഷ്ട്രങ്ങൾ ഇറാ നുമായുണ്ടാക്കിയ ആണവ കരാർ നിരുപാധികം റദ്ദാക്കിയ സംഭവത്തിൽ നില പാട് കടുപ്പിച്ച തെഹ്റാന് മുന്നറിയിപ്പായാണ് അമേരിക്കയുടെ പടപുറപ്പാട്. പുതിയ സൈനിക നീക്കം ലോകത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, അമേരിക്ക നടത്തുന്നത് മനഃശാസ്ത്ര യുദ്ധമാണെന്നാണ് ഇറാെൻറ പ്രതികരണം.
യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ ചെറുക്കാൻ ശേഷിയുള്ളതാണ് പാട്രിയറ്റ് മിസൈൽ സംവിധാനം. ബഹ്റൈൻ, ജോർഡൻ, കുവൈത്ത്, ഖത്തർ, യു.എ. ഇ എന്നിവിടങ്ങളിൽ നിലവിൽ ഈ സംവിധാനം വിന്യസിച്ചിട്ടുണ്ട്. ഖത്തറിലെ അൽഉദൈദിലുള്ള യു.എസ് സെൻട്രൽ കമാൻഡിലേക്ക് യു.എസ്.എസ് ആർലിങ്ടണും പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനവും അയക്കാൻ യു.എസ് പ്രതിരോധ ആക്ടിങ് സെക്രട്ടറി അനുമതി നൽകിയിട്ടുണ്ട്. മാരക പ്രഹരശേഷിയുള്ള ബി- 52 ബോംബറുകൾ കഴിഞ്ഞ ദിവസം അൽഉദൈദ് താവളത്തിെലത്തിച്ചിരുന്നു.
ലോക രാഷ്ട്രങ്ങൾ 2015ൽ ഒപ്പുവെച്ച ഇറാൻ ആണവ കരാറിൽനിന്ന് കഴിഞ്ഞ വർഷം മേയിലാണ് യു.എസ് പ്രസിഡൻറ് ട്രംപ് നിരുപാധികം പിൻവലിഞ്ഞത്. യു.എസ് നീക്കത്തിന് ഒരു വർഷം പൂർത്തിയാകുേമ്പാഴാണ് പുതിയ നടപടി. ഇറാെൻറ സായുധ സേനയായ െറവലൂഷനറി ഗാർഡിനെ കഴിഞ്ഞ മാസം യു.എസ് ഭീകരപ്പട്ടികയിൽ പെടുത്തിയിരുന്നു. മറ്റൊരു രാജ്യത്തിെൻറ ഔദ്യോഗിക സംവിധാനത്തെ ആദ്യമായാണ് യു.എസ് ഭീകരപ്പട്ടികയിൽ പെടുത്തുന്നത്. ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്ക് നൽകിയ ഇളവും അടുത്തിടെ പിൻവലിച്ചു.
ഇറാൻ ആണവ സമ്പുഷ്ടീകരണം മാത്രമല്ല, മിസൈൽ സംവിധാനംതന്നെ സമ്പൂർണമായി അവസാനിപ്പിക്കണമെന്നാണ് യു.എസിെൻറ അന്ത്യശാസനം. എന്നാൽ, ഭ ീ ഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ തിരിച്ചടിച്ചു. മറ്റു രാജ്യങ്ങൾ കൂടി ട്രംപിനെ പിന്തുണച്ചാലും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഹുർമുസ് കടലിടുക്ക് അടക്കുമെന്നും ഇറാൻ പ്രഖ്യാപിച്ചു.യു.എസ് ഉപരോധത്തിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാെൻറ കറൻസി മൂല്യം രാജ്യാന്തര വിപണിയിൽ ഒരു വർഷത്തിനിടെ 60 ശതമാനം ഇടിഞ്ഞിരുന്നു. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ 10 ശതമാനം ചുരുങ്ങുമെന്നും കണക്കുകൾ പറയുന്നു.
ആറുമാസത്തേക്ക് ഭക്ഷണം കരുതി കുവൈത്ത്
കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ആറുമാസത്തേക്ക് ഭക്ഷണം കരുതിയതായി കുവൈത്ത് വ്യക്തമാക്കി. നേതാക്കളുടെ വാക്പോര് യുദ്ധത്തിലേക്ക് വഴിമാറുന്ന പക്ഷം സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ എടുക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കുവൈത്ത് നിർദേശം നൽകി. രാജ്യത്ത് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യസാധനങ്ങളുടെ കരുതൽശേഖരം ഉറപ്പുവരുത്താനും നടപടി ആരംഭിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആറുമാസത്തേക്ക് ആവശ്യമായ ഭക്ഷ്യശേഖരം ഇപ്പോൾ ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചാൽ ഇറക്കുമതിയെ ബാധിക്കുമെന്നാണ് ആശങ്കപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ ജലക്ഷാമത്തിെൻറ കാര്യത്തിൽ ആശങ്കയില്ലെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.