കാബൂൾ: ഖത്തറിൽ നടന്ന ആറുദിന യു.എസ്-താലിബാൻ സമാധാന ചർച്ചയിൽ നി ർണായക പുരോഗതിയുണ്ടായതായ റിപ്പോർട്ടുകൾക്കിടെ ചർച്ചക്ക് നേതൃത്വം വ ഹിച്ച യു.എസ് പ്രത്യേക പ്രതിനിധി സൽമി ഖലീൽസാദ് കാബൂളിലെത്തി. അഫ്ഗാനിസ്താൻ പ്രസിഡൻറ് അശ്റഫ് ഗനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ സംബന്ധിച്ച അദ്ദേഹം ചർച്ചയുടെ പുരോഗതി അറിയിച്ചു.
താലിബാനുമായുള്ള യു.എസിെൻറ ചർച്ചയിൽ അഫ്ഗാൻ സർക്കാറിെൻറ പങ്ക് നിർണായകമാണെന്ന് ഖലീൽസാദ് വ്യക്തമാക്കി. യു.എസിനും താലിബാനുമിടയിലുള്ള ചർച്ചയിൽ തങ്ങൾ അവഗണിക്കപ്പെടുന്നതായി അഫ്ഗാൻ സർക്കാറിന് പരിഭവമുണ്ടായിരുന്നു. ഇതേതുടർന്ന് സർക്കാറിനെ അനുനയിപ്പിക്കാനാണ് ഖലീൽസാദിെൻറ സന്ദർശനമെന്നാണ് കരുതപ്പെടുന്നത്.
രാജ്യത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗം സർക്കാറും താലിബാനും തമ്മിലുള്ള ചർച്ചയാണെന്നും അതിനുള്ള അരങ്ങൊരുക്കുക മാത്രമാണ് യു.എസ് ചെയ്യുന്നതെന്നും ഖലീൽസാദ് പറഞ്ഞു. അഫ്ഗാനിൽനിന്ന് വിദേശ സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ഖത്തറിൽ നടന്ന ചർച്ചയിൽ തീരുമാനമായിട്ടില്ലെന്നും അത്തരം കാര്യങ്ങൾ അഫ്ഗാൻ സർക്കാറുമായി കൂടിയാലോചിച്ചശേഷമേ തീരുമാനിക്കൂ എന്നും ഖലീൽസാദ് പറഞ്ഞു. വെടിനിർത്തൽ സംബന്ധിച്ച് താലിബാനുമായി ചർച്ച നടത്തിയിരുന്നെങ്കിലും അക്കാര്യത്തിലും തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധി പരിഹാരത്തിെൻറ ഭാഗമായി ഇടക്കാല സർക്കാറിനെ നിയമിക്കുന്ന കാര്യവും ചർച്ചചെയ്തിട്ടില്ലെന്ന് ഖലീൽസാദ് കൂട്ടിച്ചേർത്തു.
അതേസമയം, തെൻറ സർക്കാറുമായി താലിബാൻ ഗൗരവത്തിലുള്ള ചർച്ചക്ക് തയാറാകണമെന്ന് പ്രസിഡൻറ് ഗനി പറഞ്ഞു. ദേശീയ ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം സർക്കാറുമായി നേരിട്ട് ചർച്ച നടത്താൻ താലിബാനെ ക്ഷണിച്ചത്. ‘‘സമാധാനത്തിനുള്ള അഫ്ഗാൻ ജനതയുടെ ആവശ്യം താലിബാൻ പരിഗണിക്കണം. സർക്കാറുമായി നേരിട്ടുള്ള ചർച്ചക്ക് അവർ തയാറാകണം’’ -ഗനി പറഞ്ഞു. എന്നാൽ, വെറും പാവയായ സർക്കാറുമായി ചർച്ച നടത്തുന്നതിൽ കാര്യമില്ലെന്ന നിലപാടിലാണ് താലിബാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.