ന്യൂയോർക്ക്: യു.എസിലെ സ്കൂളിൽ മുസ്ലിം വിദ്യാർഥിനിയുടെ ഹിജാബ് അധ്യാപകൻ അഴിച്ചുമാറ്റിയതായി പരാതി. വിർജീനിയയിലെ ലേക്ക് ബ്രഡോക്ക് ഹൈസ്കൂളിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന വിദ്യാർഥിനിയുടെ ഹിജാബ് അധ്യാപകൻ ഉൗരിയെടുക്കുകയായിരുന്നു. അധ്യാപകനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിനു ശേഷം വിദ്യാർഥിനി വിശ്രമമുറിയിലേക്ക് ഒാടുകയും വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു.
എന്നാൽ വിദ്യാർഥിനി ഹിജാബിന് പുറമേ തലമറ ധരിച്ചിരുന്നെന്നും തലമറ അഴിച്ചെടുത്തേപ്പാൾ ഹിജാബുംകൂടി പോരുകയായിരുന്നെന്നും മറ്റ് അധ്യാപകർ പറഞ്ഞു.
സംഭവത്തിൽ പ്രദേശത്തെ മുസ്ലിം സമൂഹം പ്രതിഷേധം അറിയിച്ചു. സ്കൂൾ അധികൃതർ അധ്യാപകനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അധ്യാപകേൻറത് അനാവശ്യ നടപടിയാണെന്നും അധ്യാപകൻ വിദ്യാർഥിനിയോടും കുടുംബത്തോടും ക്ഷമചോദിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ ഡേവിഡ് തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.