വികൃതി കാണിച്ച എട്ടുവയസുകാരിയുടെ ഹിജാബ് വലിച്ചൂരി അധ്യാപകന്‍റെ ശിക്ഷ

വാഷിങ്ടൺ: അമേരിക്കയിൽ ക്ലാസിൽ വികൃതി കാണിച്ച എട്ടുവയസുകാരിയുടെ ഹിജാബ്  വലിച്ചൂരിയെടുത്ത അധ്യാപകനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഓഗ്നേതെഗ ഏദ എന്ന അധ്യാപകനാണ് വിദ്യാർത്ഥിയുടെ ഹിജാബ് വലിച്ചുരിയത്. ബ്രോങ്ക്സിലെ ബെന്നിങ്ങ്ടൺ സ്കൂളിലാണ് സംഭവമുണ്ടായത്. ക്ലാസിൽ വികൃതി കാണിച്ചു കാണിച്ചുകൊണ്ടിരുന്ന പെൺകുട്ടി അനുമതിയില്ലാതെ കസേരയിൽ കയറിയിരുന്നതാണ് അധ്യാപകനെ ചൊടിപ്പിച്ചത്.  കുട്ടിയുടെ കൈയിൽ അടിച്ച് അനുസരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും ഫലിക്കാതെ വന്നപ്പോഴാണ് ഹിജാബ് വലിച്ചൂരിയതെന്നാണ് അധ്യാപകന്‍റെ വാദം. ഹിജാബ് ഊരുന്നതിനിടെ കുട്ടിയുടെ വലതുകണ്ണിന് പരിക്കേറ്റതായും പൊലിസ് പറഞ്ഞു.

അധ്യാപകന്‍റെ നടപടി ന്യായീകരിക്കാൻ കഴിയില്ലെന്നറിയിച്ച വിദ്യാഭ്യാസ വകുപ്പിന്‍റെ വക്താവ് ഉടൻതന്നെ ഇദ്ദേഹത്തെ സ്കൂളിൽ നിന്നും പിരിച്ചുവിട്ടതായും അറിയിച്ചു. അമേരിക്കയിലുടനീളം ഹിജാബ് ധരിക്കുന്ന വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - US teacher rips off 8-year-old girl’s hijab for misbehaving in class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.