വാഷിങ്ടൺ: ജമ്മുകശ്മീരിന് പ്രത്യോകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ത്യൻ ഭരണകൂടം നടപ്പിലാക്കിയ നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തണമെന്ന് അമേരിക്ക്. കശ്മീരിലെ രാഷ്ട്രീയ-സാം സ്കാരിക നേതാക്കളെയും വ്യവസായികളെയും തടങ്കിലാക്കുന്ന നടപടിയിൽ ആശങ്കയുണ്ടെന്ന് യു.എസ് ആഭ്യന്തര വക്താവ്് മോർഗൻ ഒർടാഗസ് പറഞ്ഞു. ജനങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കശ്മീരിലെ ചില മേഖലകളിൽ ഇപ്പോഴും ഫോൺ, ഇൻറർനെറ്റ് സൗകര്യങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ലെന്നത് ആശങ്കയുളവാക്കുന്നു. പ്രദേശത്തെ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം. ഇന്ത്യൻ സർക്കാർ കശ്മീരിലെ നേതാക്കളുമായി ഇടപെട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഒർടാഗസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.