വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സഇൗദിനെതിരെ ഉചിതമായ നടപടിയെടുത്തില്ലെങ്കിൽ പാകിസ്താനുമായുള്ള ബന്ധം വഷളാവുമെന്നും ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും യു.എസ് മുന്നറിയിപ്പ്.
നിരോധിത ഭീകരസംഘടനയായ ജമാഅതുദ്ദഅ്വയുടെ തലവനുമായ ഹാഫിസിനെ എത്രയും പെെട്ടന്ന് വീണ്ടും അറസ്റ്റുചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് പാകിസ്താനോട് യു.എസ് ആവശ്യപ്പെട്ടിരുന്നു. യു.എസും യു.എന്നും ഭീകരപ്പട്ടികയിൽപെടുത്തിയ ഹാഫിസ് സഇൗദിനെ വെള്ളിയാഴ്ചയാണ് പാകിസ്താൻ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചത്. ജനുവരി മുതൽ വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു ഹാഫിസ്.
പാക് നീക്കത്തിനെതിരെ പല തവണ പ്രതികരിച്ച യു.എസ് ആദ്യമായാണ് താക്കീതുമായി രംഗത്തുവരുന്നത്. ഹാഫിസ് സഇൗദിനെ വീണ്ടും അറസ്റ്റുചെയ്ത് ജയിലിലടക്കാൻ തയാറാകാത്തപക്ഷം പാകിസ്താൻ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും ആഗോളതലത്തിൽ രാജ്യത്തിെൻറ അന്തസ്സിന് കോട്ടംതട്ടുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് വ്യക്തമാക്കി.
സ്വന്തം മണ്ണിൽ ഭീകരസംഘങ്ങൾക്ക് സുരക്ഷിത താവളമൊരുക്കുന്നില്ലെന്ന പാകിസ്താെൻറ അവകാശവാദം നുണയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഹാഫിസിനെതിരെ കുറ്റംചുമത്തുന്നതിൽ പരാജയപ്പെട്ടതോടെ അന്താരാഷ്ട്ര തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ആത്മാർഥമായി സഹകരിക്കുമെന്ന അവരുടെ നിലപാടിനെ സംശയിക്കേണ്ടിയിരിക്കുന്നു. ഭീകരസംഘങ്ങൾക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന പാകിസ്താെൻറ മുഖംമൂടിയാണ് അഴിഞ്ഞുവീണത്. ഹാഫിസിനെ വീണ്ടും അറസ്റ്റുചെയ്യുന്നതിലൂടെ സർക്കാറിന് ഭീകരസംഘങ്ങൾക്കെതിരെ നടപടിയെടുക്കുന്നു എന്ന് തെളിയിക്കാനുള്ള അവസരമാണ് ൈകവരുന്നത്.
അമേരിക്കൻ പൗരന്മാരെയടക്കം കൊലപ്പെടുത്തിയ ഭീകരസംഘടനയുടെ തലവനാണ് ഹാഫിസ്. 2008ൽ ആറ് അമേരിക്കൻ പൗരന്മാരുൾപ്പെടെ 166പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനാണ് ഹാഫിസെന്നത് പാകിസ്താൻ ഒാർക്കണമെന്നും അവർ ആവശ്യപ്പെട്ടു. 2012ലാണ് ഹാഫിസിെൻറ ശിരസ്സിന് യു.എസ് ഒരു ലക്ഷം ഡോളർ വിലയിട്ടത്. മുംബൈ ആക്രമണത്തിനു പിന്നിലെ ലശ്കറെ ത്വയ്യിബയുടെ പോഷകസംഘടനയാണ് ജമാഅതുദ്ദഅ്വ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.