വാഷിങ്ടൺ: സിറിയയിൽനിന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സൈനി ക പിന്മാറ്റം ഉടനുണ്ടാകില്ലെന്ന് സൂചന. മേഖലയിലെ യു.എസിെൻറ പ്രധാന സഖ്യകക്ഷിയായ ഇ സ്രായേലിെൻറയും മറ്റു രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാതെ വടക്കുകിഴക്കൻ സിറിയ യിൽ നിലയുറപ്പിച്ച യു.എസ് സൈനികരെ പിൻവലിക്കില്ലെന്ന് ട്രംപിെൻറ മുതിർന്ന ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പറഞ്ഞു. െഎ.എസ് ഭീകരർ തുടച്ചുനീക്കപ്പെട്ടുവെന്നും കുർദ് വിമത പോരാളികൾ സുരക്ഷിതരാണെന്നും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാറ്റോ സഖ്യകക്ഷികളെയും അയൽരാജ്യങ്ങളെയും ഞെട്ടിച്ച് കഴിഞ്ഞ മാസമാണ് സിറിയയിലെ യു.എസ് സൈനികരുടെ പിന്മാറ്റം ട്രംപ് പ്രഖ്യാപിച്ചത്. െഎ.എസിനെ നിഷ്പ്രഭമാക്കിയെന്നും ഇനി മടങ്ങാൻ സമയമായെന്നുമായിരുന്നു ട്വീറ്റ്. ആഴ്ചകൾക്കിടെ 2000 സൈനികരെയും പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം. അപ്രതീക്ഷിത നീക്കത്തിൽ പ്രതിഷേധിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി മാറ്റിസ് ഉൾപ്പെടെ പ്രമുഖർ രാജിവെച്ചു.
എന്നാൽ, സിറിയൻ നഗരമായ തൻഫിൽ വിന്യസിച്ച സൈനികരെ അടുത്തെങ്ങും പിൻവലിക്കില്ലെന്നാണ് ബോൾട്ടിെൻറ പ്രഖ്യാപനം. ഇറാൻ ഇവിടെ ഭീഷണിയായതിനാൽ സൈനികരെ നിലനിർത്തൽ തന്ത്രപ്രധാനമാണ്.
ജറൂസലം സന്ദർശനത്തിനിടെയാണ് ട്രംപിെൻറ നയത്തിന് തിരുത്തുമായി സ്വന്തം ഉദ്യോഗസ്ഥൻ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.