ന്യൂയോർക്: ഇസ്രായേൽവിരുദ്ധനിലപാട് തുടരുന്നുവെന്നാരോപിച്ച് െഎക്യരാഷ്ട്രസഭ സാംസ്കാരിക, ശാസ്ത്രീയ, വിദ്യാഭ്യാസ സംഘടന (യുനെസ്കോ)യിൽനിന്ന് പിന്മാറുന്നതായി അമേരിക്ക പ്രഖ്യാപിച്ചു.
എന്നാൽ, സ്ഥിരം നിരീക്ഷകരാജ്യമായി തുടരും. യു.എസ് വിദേശകാര്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. യുനെസ്കോ തുടരുന്ന ഇസ്രായേൽവിരുദ്ധനിലപാട്, സംഘടനയിൽ പരിഷ്കരണം നടക്കുന്നില്ല എന്നീ കാരണങ്ങളാലാണ് തങ്ങൾ പിന്മാറുന്നതെന്ന് വിദേശകാര്യവകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. സോവിയറ്റ് യൂനിയനോട് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് റീഗൻ പ്രസിഡൻറായിരിക്കെ 1984ൽ അമേരിക്ക യുനെസ്കോയിൽനിന്ന് പിന്മാറിയിരുന്നു.
പിന്നീട് 2002ൽ ജോർജ് ബുഷിെൻറ കാലത്താണ് തിരിച്ചെത്തിയത്. ഫലസ്തീെന അംഗരാജ്യമായി അംഗീകരിച്ചതിൽ പ്രതിഷേധിച്ച് 2011ൽ അമേരിക്ക യുനെസ്കോക്കുള്ള ധനസഹായം നിർത്തലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.