വാഷിങ്ടൺ: 2001 സെപ്റ്റംബർ 11നുശേഷം തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ എന്ന പേരിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ ജീവൻ നഷ്ടമായത് അഞ്ചുലക്ഷത്തോളം പേർക്ക്. ഇറാഖ്, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിലായിരുന്നു അമേരിക്കയുെട തീവ്രവാദ വിരുദ്ധ പോരാട്ടം.
ബ്രൗണ്‍ യൂനിവേഴ്സിറ്റിയുെട കീഴിലുള്ള വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 4.8-5.07 ലക്ഷത്തിനും ഇടക്കാണ് മരണസംഖ്യയെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍, റിപ്പോർട്ടിെൻറ പരിമിതികള്‍ കണക്കിലെടുക്കുകയാണെങ്കില്‍ മരണസംഖ്യ അതിലും കൂടുമെന്ന് റിപ്പോർട്ട് തയാറാക്കിയ നേര ക്രോഫോർഡ് പറയുന്നു. ഉദാഹരണമായി ഇറാഖിലെ മൂസിൽ െഎ.സിൽനിന്ന് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല.
പോരാട്ടത്തിൽ നേരിട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം മാത്രമാണ് പഠനവിധേയമാക്കിയത്. തീവ്രവാദികളെന്ന് സായുധസേന കണക്കാക്കിയവരില്‍ ഭൂരിഭാഗവും സിവിലിയൻമാരായിരിക്കാമെന്നും ക്രോഫോർഡ് വ്യക്തമാക്കി. ആവാസവ്യവസ്ഥക്കുണ്ടായ നാശനഷ്ടം, ഭക്ഷണക്ഷാമം തുടങ്ങിയ പരോക്ഷമായ യുദ്ധക്കെടുതികള്മൂലം മരണപ്പെട്ടവരുടെ എണ്ണം റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയിട്ടില്ല.
ഇറാഖിൽ 82,272 -204,575നുമിടെയും അഫ്ഗാനിസ്താനിൽ 38,480 ഉം പാകിസ്താനിൽ 23,372ഉം പേരാണ് െകാല്ലപ്പെട്ടത്. ഇതേ കാലയളവിൽ ഇറാഖിലും അഫ്ഗാനിസ്താനിലും 7000ത്തോളം യു.എസ് സൈനികരും െകാല്ലപ്പെട്ടു. പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍, സിവിലിയന്മാർ, യു.എസ് സായുധസേനാംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹിക സേവകര്‍ എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.