വാഷിങ്ടൺ: യു.എസ് പ്രസിഡൻറിെൻറ ഒൗദ്യോഗിക വസതിയായ വൈറ്റ്ഹൗസിൽ യു.എസ് മാധ്യമപ്രവർത്തകരെ വിലക്കുകയും റഷ്യൻ ഫോേട്ടാഗ്രാഫർക്ക് അനുമതി നൽകുകയും ചെയ്ത വൈറ്റ്ഹൗസ് നടപടി വിവാദത്തിൽ. റഷ്യൻ വിദേശകാര്യമന്ത്രി െസർജി ലാവ്റോവുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദത്തിലായത്.
ലാവ്റോവുമായി രഹസ്യക്കൂടിക്കാഴ്ചയാണ് നടത്തുന്നതെന്നാണ് അറിയിച്ചിരുന്നത്. തുടർന്ന് യോഗം റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. എന്നാൽ, ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നതിെൻറ ചിത്രങ്ങൾ റഷ്യൻ വാർത്ത ഏജൻസിയായ ടാസ് ഏജൻസി പുറത്തുവിട്ടതോടെ സംഭവം വിവാദമായി. യോഗത്തിെൻറ ചിത്രങ്ങൾ വൈറ്റ്ഹൗസ് പുറത്തുവിടുന്നതിന് മുമ്പാണ് ടാസ് പുറത്തുവിട്ടത്.
എന്നാൽ, സുരക്ഷാവീഴ്ചയാണ് കാരണമെന്നും രഹസ്യയോഗത്തിൽ പെങ്കടുത്ത റഷ്യൻ ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്ന ഫോേട്ടാഗ്രാഫർ ടാസ് ഏജൻസിയിലും പ്രവർത്തിക്കുന്നയാളാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ലെന്ന് വൈറ്റ്ഹൗസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.