വാഷിങ്ടൺ: ആറു മുസ്ലിം രാഷ്ട്രങ്ങളിൽനിന്നുള്ളവർക്ക് യു.എസിലേക്ക് യാത്ര വിലക്കേർപ്പെടുത്തിയ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടി സുപ്രീംകോടതി പുനഃപരിശോധിക്കുന്നു.
അടിക്കടി ഭീകരാക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിൽ രാജ്യസുരക്ഷെയ മുൻനിർത്തിയാണ് യാത്രവിലക്ക് എന്നാണ് ട്രംപിെൻറ ന്യായീകരണം. ഇതിൽ കഴമ്പുണ്ടോയെന്നാണ് കോടതി പരിശോധിക്കുന്നത്. യാത്രവിലക്ക് യു.എസ് ഭരണഘടനക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ട്രംപിനെതിരെ വ്യാപകമായി വിമർശനമുയർന്നിരുന്നു. കീഴ്കോടതികൾ നിരോധിച്ച ഉത്തരവ് ഒടുവിൽ ഭാഗികമായി നടപ്പാക്കാൻ സുപ്രീംകോടതി അനുവദിക്കുകയായിരുന്നു.
2017 ജനുവരിയിലാണ് ട്രംപ് യാത്രവിലക്ക് ഉത്തരവുമായി രംഗത്തുവരുന്നത്. കീഴ്കോടതികൾ റദ്ദാക്കിയതോടെ പരിഷ്കരിച്ച ഉത്തരവുമായി വീണ്ടും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.