വാഷിങ്ടൺ: ചാരന്മാരെന്ന് ആരോപിച്ച് ഉത്തര െകാറിയ പീഡിപ്പിച്ച യു.എസ് പൗരന്മാർ 50 വർഷത്തിനുശേഷം നിയമയുദ്ധത്തിനൊരുങ്ങുന്നു. കൊറിയൻ തീരത്തുനിന്ന് പിടിച്ചെടുത്ത യു.എസ് കപ്പലായ ‘യു.എസ്.എസ് പ്യൂേബ്ലാ’യിൽ അന്നുണ്ടായിരുന്ന ജീവനക്കാരും അവരുടെ ബന്ധുക്കളും അടങ്ങുന്ന നൂറോളം പേർ ചേർന്നാണ് ഇൗ മാസം ‘ഫോറിൻ സോവേറിൻ ഇമ്യൂണിറ്റി ആക്ട്’ പ്രകാരം ഇവിടത്തെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ബന്ദിയാക്കൽ, ഭീകരബന്ധം ആരോപിച്ച് പീഡിപ്പിക്കൽ, വ്യക്തിപരമായ മുറിവേൽപിക്കൽ, കൊലപ്പെടുത്തൽ എന്നിവക്കെതിരായ നിയമമാണിത്. 2017 നവംബറിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തര കൊറിയയെ ഭീകരത ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽപെടുത്തിയിരുന്നു. 2008ൽ ജോർജ് ബുഷ് പ്രസിഡൻറായിരിക്കെ ഇൗ പട്ടികയിൽനിന്ന് െകാറിയയെ നീക്കംചെയ്തിരുന്നു.
1968 ജനുവരി 23നാണ് കൊറിയൻ തീരത്തുവെച്ച് യു.എസ് കപ്പൽ പിടികൂടിയത്. ഇതിലുണ്ടായിരുന്ന 83 ജീവനക്കാരെയും പിടികൂടി തലസ്ഥാനമായ പ്യോങ്യാങ്ങിനടുത്തുള്ള തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം. 11 മാസത്തെ ഇടെപടലിനൊടുവിൽ ഇവരെ ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിൽ സൈനിക സാന്നിധ്യമില്ലാത്തിടങ്ങളിലേക്ക് തുറന്നുവിടുകയായിരുന്നുവത്രെ. 6000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇേപ്പാൾ ഇരകൾ കേസ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.