കറാക്കസ്: ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയിൽ സുപ്രീംകോടതി സമുച്ചയത്തിനു നേരെ ഹെലികോപ്ടർ ആക്രമണം. സംഭവം ഭീകരാക്രമണമാണെന്ന് പ്രസിഡൻറ് നികളസ് മദൂറോ അറിയിച്ചു. ഹെലികോപ്ടറിലെത്തിയ സംഘം ആദ്യം ആഭ്യന്തരമന്ത്രാലയത്തിനു നേരെ വെടിയുതിർക്കുകയും പിന്നീട് സുപ്രീംകോടതിക്കു നേരെ ഗ്രനേഡുകൾ വലിച്ചെറിയുകയുമായിരുന്നു. പൊലീസിെൻറ ഹെലികോപ്ടർ തട്ടിയെടുത്താണ് ആക്രമണം നടത്തിയതെന്ന് വാർത്ത വിനിമയ വകുപ്പ് മന്ത്രി ഏണസ്റ്റോ വില്ലേജസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പ്രസിഡൻറിെൻറ വസതിയിൽ മദൂറോ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അപ്പോൾ. സുപ്രീംകോടതിക്കു മുന്നിൽ നാല് ഗ്രനേഡുകൾ പതിച്ചതായി റോയിേട്ടഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ആഭ്യന്തരമന്ത്രാലയത്തിനു നേരെ 15 തവണ വെടിയുതിർക്കുകയും ചെയ്തു. ഗ്രനേഡുകൾ നിർവീര്യമാക്കാൻ കഴിഞ്ഞില്ലെങ്കിലും ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സൈനിക ഉദ്യോഗസ്ഥനായ ഒാസ്കാർ പ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് സർക്കാർ ആരോപിക്കുന്നത്. വെനിസ്വേലയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ മുൻ ഉദ്യോഗസ്ഥനാണ് ഹെലികോപ്ടർ പറത്തിയതെന്നും ഇയാൾ രക്ഷപ്പെട്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമികൾക്കായി സൈന്യം തിരച്ചിൽ നടത്തുകയാണ്.സംഭവത്തിെൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ ഹെലികോപ്ടറിലെത്തിയ ആൾ ‘ലിബർട്ടി, ആർട്ടിക്കിൾ 350’ എന്ന ബാനർ പിടിച്ചിരിക്കുന്നതു കാണാം.മദൂറോക്ക് അധികാരത്തിൽ തുടരുന്നതിനു സഹായകരമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നുവെന്നതിെൻറ പേരിൽ സുപ്രീം കോടതിക്കെതിരെ പ്രതിപക്ഷം കടുത്ത വിമർശനമാണ് നടത്തുന്നത്.
അതേസമയം, ഭീഷണിയുണ്ടെന്ന് പ്രചരിപ്പിച്ച് അനുകമ്പ നേടിയെടുക്കാനുള്ള മദൂറോയുടെ അടവാണിതെന്ന് പ്രതിപക്ഷാംഗങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി വിമർശിച്ചു. ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ സാമ്പത്തിക അസന്തുലിതാവസ്ഥയും രാഷ്ട്രീയ അനിശ്ചിതത്വവും മൂലം മൂന്നു മാസമായി മദൂറോയുടെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയാണ് പ്രതിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.