അസ്​ഹറിനെ ആഗോള ഭീകരനാക്കിയത്​​ യു.എസിൻെറ നയതന്ത്ര വിജയം -​മൈക്ക്​ പോംപിയോ

വാഷിങ്​ടൺ: ജയ്​ശെ മുഹമ്മദ്​ ഭീകരൻ മസൂദ്​ അസ്​ഹറിനെ ഐക്യരാഷ്​ട്ര സഭ ആ​േഗാള ​ഭീകരനായി പ്രഖ്യാപിച്ചത്​ അമേരിക്കയുടെ നയതന്ത്ര വിജയമാണെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോ. ഐക്യരാഷ്​ട്ര സഭയുടെ നടപടിയെ സ്വാഗതം ചെയ്​തു കൊണ്ടുള്ള ട്വീറ്റിൽ ലെ യു.എസ്​ ടീമിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്യുന്നു.

മസൂദ്​ അസ്​ഹറിനെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ യു.എൻ നടപടിക്കായി പ്രവർത്തിച്ച​ യു.എസ്​ പ്രതിനിധികൾക്ക്​ അഭിനന്ദനങ്ങൾ. ദീർഘകലമായി കാത്തിരിക്കുന്ന ഈ നടപടി ഭീകരതക്കെതിരെയുള്ള അമേരിക്കൻ നയതന്ത്രത്തിൻെറയും ആഗോള സമൂഹത്തിൻെറയും വിജയമാണ്​. കൂടാതെ ദക്ഷിണേഷ്യയിൽ സമാധനം സ്​ഥാപിക്കുന്നതിനായുള്ള സുപ്രധാന ചുവടുവെപ്പു കൂടിയാണിത്​ - പോംപിയോ ട്വീറ്റ്​ ചെയ്​തു.

​ജയ്​ശെ മുഹമ്മദ്​ മേധാവിയെ ബ്ലാക്ക്​ ലിസ്​റ്റിൽ പെടുത്തിയത്​ പാകിസ്​താനിൽ നിന്ന്​ തീവ്രവാദത്തെ പറിച്ചെറിയുന്നതിനുള്ള അന്താരാഷ്​ട്ര സമൂഹത്തിൻെറ ആത്​മാർഥതയാണ്​ കാണിക്കുന്നതെന്ന്​ യു.എസ്​ പറഞ്ഞു. പത്തു വർഷങ്ങൾക്ക്​ ശേഷം ചൈന യാഥാർഥ്യ ബോധത്തോടു കൂടി പ്രവർത്തിച്ചുവെന്ന്​ വൈറ്റ്​ ഹൗസും പ്രതികരിച്ചു.

മസൂദ്​ അസ്​ഹറിൻെറ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നത്​ അന്താരാഷ്​ട്ര സമൂഹത്തിൻെറ വർഷങ്ങളായുള്ള ആവശ്യമാണ്​. എന്നാൽ യു.എന്നിൽ എല്ലാ തവണയും ചൈന ഈ നീക്കത്തെ എതിർക്കുകയായിരുന്നു.

ഇന്ത്യയിലെ പുൽവാമ ആക്രമണത്തിനു ശേഷം വീണ്ടും യു.എസ്​ ഫ്രാൻസിൻെറയും യു.കെയുടെയും റഷ്യയുടെയും പിന്തുണയോടെ അസ്​ഹറിനെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിച്ചു. അതും ചൈന എതിർത്തു. കൂടുതൽ പഠിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ചൈനയുടെ നടപടി.

ഒടുവിൽ എതിർപ്പ്​ പിൻവലിച്ച ചൈന വിഷയം സൂക്ഷ്​മമായി പഠിച്ചപ്പോൾ അസ്​ഹറിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കേണ്ടതില്ലെന്ന്​ വ്യക്​തമായെന്ന്​ അറിയിക്കുകയായിരുന്നു.

Tags:    
News Summary - Victory For American Diplomacy": Mike Pompeo -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.