വാഷിങ്ടൺ: സൗരയൂഥത്തിൽ നാം തനിച്ചാണോ? 40 വർഷം മുമ്പ് ഇൗ ചോദ്യത്തിന് ഉത്തരംതേടിയാണ് നാസയുടെ രണ്ട് വൊയേജർ പേടകങ്ങൾ ബഹിരാകാശത്തിലൂടെ സഞ്ചാരം തുടങ്ങിയത്. അവരിപ്പോഴും സഞ്ചാരം തുടർന്നുകൊണ്ടിരിക്കുന്നു. രണ്ടു പേടകങ്ങളിലൊന്ന് സൗരയൂഥവും കടന്ന് നക്ഷത്രങ്ങളുടെ ലോകത്തേക്ക് സഞ്ചാരം തുടങ്ങിയതായി 2015ൽ വിവരം ലഭിച്ചിരുന്നു. അതായത് ഭൂമിയിൽനിന്ന് 1300 കോടി മൈലുകൾക്കപ്പുറത്ത് സഞ്ചാരം തുടരുകയാണ് ഇൗ പേടകം.
പ്ലൂേട്ടാണിയം ഇന്ധനമായുള്ള ബാറ്ററിയാണ് ഇൗ പേടകങ്ങൾക്ക് ഉൗർജം നൽകുന്നത്. സൗരയൂഥവും പിന്നിട്ട് ബാഹ്യ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുകയാണ് വൊയേജർ രണ്ട്. ഭൂമിക്കു പുറത്ത് വ്യാഴത്തിെൻറ ഉപഗ്രഹത്തിൽ സജീവ അഗ്നിപർവതം ആദ്യമായി കണ്ടെത്തിയതും വൊയേജറാണ്. വ്യാഴത്തിെൻറ മറ്റൊരു ഉപഗ്രഹമായ യൂറോപ്പയിൽ സമുദ്രമുണ്ടെന്ന് കണ്ടെത്തിയതും ഇൗ ദൗത്യം തന്നെ.
കെയ്പ് കാനവേറലിൽനിന്ന് 1977ൽ വൊയേജർ ഒന്നും രണ്ടും യാത്ര തുടങ്ങിയത് നമ്മുടെ സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ച് വിവരം നൽകുമെന്ന പ്രതീക്ഷയിലായിരുന്നു. 40 വർഷം മുമ്പ് തുടങ്ങിയ ദൗത്യം തുടരാനാവുമെന്ന് ഒരാൾപോലും ചിന്തിച്ചിട്ടുണ്ടാവില്ലെന്ന് വൊയേജർ പ്രോജക്ട് സയൻറിസ്റ്റ് എഡ് സ്റ്റോൺ പറഞ്ഞു. യുറാനസ്, നെപ്ട്യൂൺ, വ്യാഴം എന്നീ ഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തേടിയായിരുന്നു ആ യാത്ര.
ഭൂമിയിൽ ജീവൻ നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന റെക്കോഡറും അതു പ്രവർത്തിക്കാനുള്ള റെക്കോഡർ പ്ലെയറും വഹിച്ചായിരുന്നു പേടകങ്ങൾ യാത്ര തുടങ്ങിയത്. അന്യഗ്രഹജീവികൾക്ക് ഭൂമിയെ കുറിച്ച് മനസ്സിലാക്കാൻ സഹായകമായ വിവരങ്ങൾ റെക്കോഡറിൽ ഉൾക്കൊള്ളിച്ചിരുന്നു. സ്വർണം പൂശിയ ആ ചെമ്പ് ഡിസ്ക്കുകളിൽ ഭൂമിയുടെ കഥ കൂടാതെ 55 ഭാഷകളിലെ ആശംസകളും ഭൂമിയിൽനിന്നുള്ള 115 ദൃശ്യങ്ങളും വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും അടക്കം ചെയ്തിരുന്നു. 1977 ആഗസ്റ്റ് 20നാണ് ആദ്യ വൊയേജർ അയച്ചത്. സെപ്റ്റംബർ ഒന്നിന് രണ്ടാമത്തേതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.