സി​ഖ്​-അ​മേ​രി​ക്ക​ൻ പെ​ൺ​കു​ട്ടി​ക്ക്​  നേ​രെ വം​ശീ​യാ​ധി​ക്ഷേ​പം

ന്യൂയോർക്ക്: യു.എസിൽ ലെബനൻകാരിയെന്ന് തെറ്റിദ്ധരിച്ച് സിഖ്^അമേരിക്കൻ പെൺകുട്ടിക്ക് നേരെ വംശീയാധിക്ഷേപം. സബ്വേ ട്രെയിനിൽ വെച്ച് ‘‘നീ ഇന്നാട്ടുകാരിയല്ല. ലബനനിലേക്ക് തിരിച്ചുപോകൂ’’ എന്ന് ആക്രോശിച്ച് ഒരു വെള്ളക്കാരനാണ് രജ്പ്രീത് ഹീറിനുനേരെ തിരിഞ്ഞത്. പെൺകുട്ടി പശ്ചിമേഷ്യയിൽനിന്നുള്ളവളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. മാൻഹട്ടനിൽ സുഹൃത്തി​െൻറ പിറന്നാൾ പാർട്ടിക്ക് പോകുകയായിരുന്ന രജ്പ്രീത് ഹീറിനാണ് ദുരനുഭവം. സംഭവത്തി​െൻറ വിഡിയോ പെൺകുട്ടി വെബ്സൈറ്റിൽ പങ്കുവെച്ചു. താൻ ഫോണിൽ നോക്കിക്കൊണ്ടിരിക്കെ വെള്ളക്കാരനായ ഒരാൾ തനിക്കെതിരെ ശബ്ദമുയർത്തി അടുക്കുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. ‘‘ഒരു നാവികനെ കാണാൻ എങ്ങനെയിരിക്കുമെന്ന് നിനക്കറിയുമോ. അവർ ഇൗ രാജ്യത്തിനുവേണ്ടി എന്താണ് ചെയ്യുന്നതെന്ന് നിനക്കറിയുമോ? നീ ഇന്നാട്ടുകാരിയല്ല. ലെബനനിലേക്ക് തിരിച്ചുപോകൂ’’ ^എന്നാണ് അയാൾ ആേക്രാശിച്ചത്. താൻ ലെബനനിലല്ല, യു.എസ് സ്റ്റേറ്റായ ഇന്ത്യാനയിലാണ് ജനിച്ചതെന്നും പെൺകുട്ടി പറഞ്ഞു. 

സംഭവത്തിനുശേഷം രണ്ട് സഹയാത്രികർ പെൺകുട്ടിയെ ആശ്വസിപ്പിക്കാനെത്തി. ഒരാൾ അവളെ തോളിൽതട്ടി ആശ്വസിപ്പിക്കുകയും മറ്റൊരാൾ പൊലീസിനെ സംഭവം അറിയിക്കുകയും ചെയ്തു. കാലങ്ങളായി പുകയുന്ന വംശീയവെറിയുടെ പ്രതികരണമാണ് തനിക്കുേനരെയുണ്ടായതെന്ന് രൺജീത് പറഞ്ഞു.
ട്രംപ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടശേഷം അമേരിക്കയിൽ ദക്ഷിണേഷ്യക്കാർക്കു േനരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങളിൽ ഏറ്റവും പുതിയതാണ് ഇൗ സംഭവം.

Tags:    
News Summary - White man shouts 'go back to Lebanon' to Sikh-American girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.